ദർഘാസ് ക്ഷണിച്ചു
Keralanewsmedia
ദർഘാസ് ക്ഷണിച്ചു
തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ നിയന്ത്രണത്തിൽ തോന്നയ്ക്കലിൽ പുതുതായി ആരംഭിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റലിലേയ്ക്ക് ആവശ്യമായ പാത്രങ്ങൾ വിതരണം നടത്തുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മുദ്ര വെച്ചു കവറിൽ ദർഘാസുകൾ ക്ഷണിച്ചു. ഒക്ടോബർ 22 വൈകിട്ട് 3 നകം ദർഘാസ് സമർപ്പിക്കണം. കുടുതൽ വിവരങ്ങൾക്കും ടെണ്ടർ ഫാഠറത്തിനുമായി ജില്ലാ പട്ടികജാതി വികസന ഓഫീസറുമായി ബന്ധപ്പെടുക. ഫോൺ: 0471-2314238.
*മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി: ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് 17 ന്*
കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി കോഴ്‌സ് പ്രവേശനത്തിന് നടന്ന റഗുലർ അലോട്ട്‌മെന്റുകൾക്കുശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുവേണ്ടിയുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 17 ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ 11 മണിക്കകം എൽ.ബി.എസിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം ടോക്കൺ ഫീസ് അപ്പോൾ തന്നെ ഒടുക്കേണ്ടതാണ്. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.
*കള്ളുഷാപ്പ് വിൽപന: അപേക്ഷ ക്ഷണിച്ചു*
31.03.2026 വരെയുള്ള കാലാവധിയിലേക്ക് സംസ്ഥാനത്ത് ഇതുവരെ വില്പനയിൽ പോയിട്ടില്ലാത്തതും വിവിധ കാരണങ്ങളാൽ പ്രിവിലേജ് റദ്ദ് ചെയ്തിട്ടുള്ളതുമായ കള്ളുഷാപ്പുകൾ 2025-26 സാമ്പത്തിക വർഷത്തിൽ നടത്തുന്നതിന് പുനർവില്പന ചെയ്യുന്നു. കള്ളുഷാപ്പ് വിൽപനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://etoddy.keralaexcise.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: keralaexcise.gov.in.













