ഹൃദയത്തിനും തലച്ചോറിനും ചാളമീൻ
Health News

ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളമടങ്ങിയിട്ടുള്ളതുകൊണ്ട് ഹൃദയത്തിനും തലച്ചോറിനും നല്ലതാണ് ചാളമീൻ. കാത്സ്യം, വിറ്റാമിൻ ഡി എന്നിവ എല്ലുകളെ ബലപ്പെടുത്തുന്നു, പ്രോട്ടീൻ, വിറ്റാമിൻ ബി12 എന്നിവ ശരീരത്തിന് ഊർജ്ജം നൽകുകയും നാഡീവ്യൂഹത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ-3 കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.ഹൃദയം,തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇത് നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ശരീര കോശങ്ങളുടെ നിർമ്മാണത്തിനും വളർച്ചയ്ക്കും ആവശ്യമായ എല്ലാ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു.
എല്ലുകളുടെ ബലത്തിനും ആരോഗ്യത്തിനും വളരെ പ്രധാനമാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.ശക്തമായ അസ്ഥികൾക്ക് ആവശ്യമായ പ്രധാന പോഷകമാണ്. 100 ഗ്രാം മത്തിയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. സെലിനിയം, മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവ മത്തിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു
.