ഉദ്ഘാടനം ചെയ്തു
Keralanewsmedia
ഉദ്ഘാടനം ചെയ്തു
ഇടവ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച വടക്കേ വയൽതൊടി ചൂളയിൽ മാവിള റോഡ് അഡ്വ. വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു പ്രസ്തുത റോഡ് നവീകരണം. ഈ ആവശ്യം നിറവേറ്റി നൽകുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എംഎൽഎ കൂട്ടിച്ചേർത്തു. എംഎൽഎയുടെ ശ്രമഫലമായി 24 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രസ്തുത റോഡ് നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാലിക്, വൈസ് പ്രസിഡന്റ് ശുഭ ആർ എസ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത എസ് ബാബു,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹർഷാദ് സാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി, ജെസ്സി, റിയാസ് വഹാബ് ,സജികുമാർ,അഡ്വക്കേറ്റ് ഷിബു,പി.സി ബാബു, ഷൈലജ,മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.













