വഴിമുക്ക് കളിയിക്കാവിള പാതാ വികസനം -മന്ത്രി റിയാസ് വാക്ക്:പാലിക്കണം.....ആക്ഷൻ കൗൺസിൽ
Keralanewsmedia
വഴിമുക്ക് കളിയിക്കാവിള പാതാ വികസനം -
മന്ത്രി റിയാസ് വാക്ക് പാലിക്കണം.....ആക്ഷൻ കൗൺസിൽ
നെയ്യാറ്റിൻകര: കരമന- കളിയിക്കാവിള പാതയിൽ വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുളള ഒറ്റ റീച്ച് ആയി ചെയ്യുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ച പൊതുമരാമത്ത് മന്ത്രി റിയാസ് വാക്ക് പാലിക്കണമെന്നും, ഏറ്റെടുക്കുന്ന ഭൂമി അതിര് തിരിച്ച് കല്ലിടാനുള്ള നടപടിയെങ്കിലും സർക്കാരിൻ്റെ കാലാവധിക്കുള്ളിൽ സ്വീകരിക്കണമെന്ന് പാതാ വികസന ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷമായി ഒരു അലൈയ്മെൻ്റ് പോലും തയ്യാറാക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ് പിണറായി സർക്കാർ ചെയ്തതെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു.
കരമന കളിയിക്കാവിള പാതാ വികസന ആക്ഷൻ കൗൺസിലിന്റെ നെയ്യാറ്റിൻകര മേഖലാ സമിതിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻ്റ് ജംഗ്ഷനിൽ നടന്ന ഉപവാസ സമരം ആക്ഷൻ കൗൺസിൽ കേന്ദ്രകമ്മിറ്റി രക്ഷാധികാരിയും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ ആർ. എസ് ശശികുമാർ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡൻ്റ് ഡോക്ടർ സി വി ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആശംസ അർപ്പിച്ചുകൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ: മര്യാപുരം ശ്രീകുമാർ,മുൻ എം. എ ൽ. എ. എ ടി ജോർജ് ബിജെപി സൗത്ത് ജില്ലാ പ്രസിഡൻറ് മുക്കംപാലമൂട് ബിജു, മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വക്കേറ്റ് മോഹൻദാസ് ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മഞ്ചവിളാകംജയൻ , വെൺപകൽ അവനീന്ദ്രകുമാർ, ബിജെപി മണ്ഡലം പ്രസിഡൻറ് തിരുപുറം ഗോപാലകൃഷ്ണൻ, അതിയന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് അനിത, ബിജെപി നഗരസഭാ പാർലമെൻററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ , വി എച്ച് പി സംസ്ഥാന വൈസ് പ്രസിഡൻറ് ഡോക്ടർ വി നാരായണ റാവു , ആർഎംപി ജില്ലാ പ്രസിഡൻറ് കുന്നത്തുകാൽ ബാലകൃഷ്ണപിള്ള, ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് സംസ്ഥാന പ്രസിഡൻ്റ് എ. പി. ജിനൻ , കേരളാ കോൺഗ്രസ്സ് നേതാവ് ജോർജ് വർഗ്ഗീസ്, നഗരസഭ കൗൺസിലർ കൂട്ടപ്പനമഹേഷ്, ശ്രീ ധനുവച്ചപുരം സുകുമാരൻ, വ്യാപാരി വ്യവസായ ഏകോപന സമിതി നെയ്യാറ്റിൻകര ടൗൺ പ്രസിഡൻറ് മഞ്ചത്തല സുരേഷ്, ഫ്രാൻ ജനറൽ സെക്രട്ടറി തലയൽ പ്രകാശ്, എം. രവീന്ദ്രൻ, കേരളാ സർവ്വോദയ മണ്ഡലം ജനറൽ സെക്രട്ടറി തിരുപുറം ശശികുമാരൻ നായർ ,ഗാന്ധി മിത്ര മണ്ഡലം ടൗൺ കമ്മിറ്റി ചെയർമാൻ മണലൂർ ശിവപ്രസാദ് , ഡി സി സി അംഗം കൊല്ലിയോട് സത്യനേശൻ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെകട്ടറി സി എസ് സുരേഷ് കുമാർ, തിരുപുറം മോഹൻകുമാർ, അറപ്പുര ബിജു ,ചമ്പയിൽ സുരേഷ്, വി.ഹരികുമാർ, ആക്ഷൻ കൗൺസിൽ നേതാക്കളായ എസ്. എസ് ലളിത്, വിജയൻ നായർ, കെ. പി ഭാസ്കരൻ, നേമംജബ്ബാർ, അഡ്വ: അനിരുദ്ധൻ നായർ, വി.എസ് ജയറാം, ജി. പരമേശ്വരൻ നായർ, വഴിമുക്ക് നസീർ , അമ്പലം രാജേഷ്, ആറാലുംമൂട് ജിനു, ഇരുമ്പിൽ ശ്രീകുമാർ ,നജീബ് .എന്നിവർ സംസാരിച്ചു.
ഉപവാസ സമരത്തിൻ്റെ സമാപനം ആക്ഷൻ കൗൺസിൽ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. കെ ജയകുമാർ നിർവഹിച്ചു. പാതാ വികസന കാര്യത്തിൽ സർക്കാർ വഞ്ചന തുടർന്നാൽ റോഡ് ഉപരോധം ഉൾപ്പെടെയുളള ശക്തമായ പ്രക്ഷോഭത്തിന് ആക്ഷൻ കൗൺസിൽ നേതൃത്വം തയ്യാറാകുമെന്ന് ജയകുമാർ പറഞ്ഞു.
നിരാഹാരം അനുഷ്ഠിച്ചവർക്ക് ആക്ഷൻ കൗൺസിൽ പ്രസിഡൻ്റ് മണ്ണാങ്കൽ രാമചന്ദ്രൻ നാരാങ്ങാ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു.













