*അതിദാരിദ്ര്യമുക്ത പ്രഖ്യാപനവുമായി പോത്തന്‍കോട് വികസന സദസ്*
Keralanewsmedia
ഐ പി ആര്‍ ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
17 ഒക്ടോബർ 2025
*അതിദാരിദ്ര്യമുക്ത പ്രഖ്യാപനവുമായി പോത്തന്‍കോട് വികസന സദസ്*
പോത്തന്‍കോട് ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചുകൊണ്ട് വികസന സദസ് സംഘടിപ്പിച്ചു. പോത്തന്‍കോട് എസ്.എന്‍.ഡി.പി ഹാളില്‍ മുന്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ്.ബിജു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെയും പോത്തന്‍കോട് ഗ്രാമപഞ്ചായത്തിന്റെയും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു. റോഡ് വികസനം, കുടിവെള്ള പദ്ധതികള്‍, മാലിന്യ സംസ്‌കരണ സംവിധാനം, വിദ്യാഭ്യാസ സൗകര്യങ്ങള്‍, ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍, കൃഷി വികസനം, സ്ത്രീശാക്തീകരണം എന്നീ മേഖലകളില്‍ പഞ്ചായത്തിന് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു.
പഞ്ചായത്തിന്റെ ഭാവിവികസന പദ്ധതികളെപ്പറ്റി ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചു. ഇതേ തുടര്‍ന്ന് വിവിധ വാര്‍ഡുകളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ജനങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയും ചെയ്തു.
ചടങ്ങില്‍ പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍.അനില്‍, വൈസ് പ്രസിഡന്റ് പി.അനിതാകുമാരി, സെക്രട്ടറി മുഹമ്മദ് ഷാഫി തുടങ്ങിയവർ പങ്കെടുത്തു.













