രാമേശ്വരത്തേക്ക്പോകുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രെയിനായി മാറി അമൃത എക്സ്പ്രസ്.

Keralanewsmedia

രാമേശ്വരത്തേക്ക്പോകുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രെയിനായി മാറി അമൃത എക്സ്പ്രസ്.

കോട്ടയം: രാമേശ്വരത്തേക്ക് പോകുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രെയിനായി അമൃത എക്‌സ്പ്രസ്. കഴിഞ്ഞ ദിവസമാണ് ട്രെയിൻ സർവീസ് രാമേശ്വരത്തേക്ക് നീട്ടിയത്. ഇതോടെ കേരളത്തിൽ നിന്നു രാമേശ്വരത്തേക്കു പോകുന്ന ഏക ട്രെയിനായി അമൃത എക്‌സ്പ്രസ് മാറി.വിനോദ സഞ്ചാരികളുടെ പട്ടികയിൽ മാത്രമല്ല ഭക്തജനങ്ങളും ഏറെ ആഗ്രഹിച്ച മാറ്റമാണ് റെയിൽവേ യാഥാർഥ്യമാക്കിയത്. ദീപാവലി അവധിക്കു രാമേശ്വരം പോകാൻ ആഗ്രഹിക്കുന്നവർക്കു ട്രെയിൻ ഏറെ പ്രയോജനം ചെയ്യും.

സാധാരണ മധുരയിൽ ട്രെയിൻ ഇറങ്ങി അവിടെ നിന്ന് അടുത്ത ട്രെയിൻ അല്ലെങ്കിൽ ബസ് പിടിച്ച് രാമേശ്വരത്തിന് പോകുന്നതാണ് രീതി. എന്നാൽ, ഇനി കേരളത്തിൽ നിന്നുള്ളവർക്ക് രാമേശ്വരത്തേക്ക് നേരിട്ട് എത്താം.ഏറെക്കാലമായി കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല. മീറ്റർ ഗേജ് കാലഘട്ടത്തിൽ പാലക്കാട് നിന്നു രാമേശ്വരം ട്രെയിനുകളുണ്ടായിരുന്നെങ്കിലും ഗേജ് മാറ്റത്തിന്റെ പേരിൽ അവ നിർത്തലാക്കിയിരുന്നു.2018ൽ ഗേജ് മാറ്റം പൂർത്തിയായിട്ടും രാമേശ്വരം സർവീസുകൾ പുനഃരാരംഭിച്ചിരുന്നില്ല. അമൃത രാമേശ്വരത്തേക്കു നീട്ടണമെന്ന ഏറെ നാളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായത്.

നിരവധി തീർഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

തിരുവനന്തപുരം സെൻട്രൽ -രാമേശ്വരം അമൃത എക്സ്സ്, ട്രെയിൻ നമ്പർ - 16343. രാത്രി എട്ടു മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര പുനാരാoഭിക്കും. അടുത്ത ദിവസം ഉച്ചയ്ക്ക് 12.45ന് ട്രെയിൻ രാമേശ്വരത്ത് എത്തും.രാമേശ്വരത്ത് നിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക്, ട്രെയിൻ നമ്പർ 16344, 17ന് ഉച്ചയ്ക്ക് 1.30ന് സർവീസ് ആരംഭിക്കും.

അടുത്ത ദിവസം പുലർച്ചെ 4.55ന് ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ എത്തും. രാമേശ്വരത്ത് പുതിയ പാമ്പൻ പാലം തുറന്നതോടെയാണ് അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടാൻ റെയിൽവേ തീരുമാനിച്ചത്. മധുരക്കും രാമേശ്വരത്തിനുമിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളാണ് അധികമായി വരുന്നത്.

രാമനാഥസ്വാമി ക്ഷേത്രം,ധനുഷ്കോടി, ഡോ എ പി ജെ അബ്‌ദുൾ കലാം മെമ്മോറിയൽ, പാമ്പൻപാലം, രാമസേതു എന്നിവ കാണാൻ നിരവധി സഞ്ചാരികൾ ആണ് ഓരോ വർഷവും ഇവിടേക്ക് എത്തുന്നത്.