നവീകരിച്ച മ്യൂസിയം ഓഡിറ്റോറിയവും സ്റ്റാഫ് ഫെസിലിറ്റി ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനം തദ്ദേശസ്വയം ഭരണം, എക്സൈസ് വകുപ്പ് മന്ത്രി . എം.ബി. രാജേഷ് ഉദ്‌ഘാടനം ചെയ്തു.
Keralanewsmedia
തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി മ്യൂസിയം കോമ്പൗണ്ടിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച മ്യൂസിയം ഓഡിറ്റോറിയവും സ്റ്റാഫ് ഫെസിലിറ്റി ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനം തദ്ദേശസ്വയം ഭരണം, എക്സൈസ് വകുപ്പ് മന്ത്രി . എം.ബി. രാജേഷ് ഉദ്‌ഘാടനം ചെയ്തു.
കലാപരിപാടികൾ, പൊതുസമ്മേളനങ്ങൾ, പ്രദർശനങ്ങൾ എന്നിവയ്ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു വേദിയായിരിക്കും മ്യൂസിയത്തിലെ പുതിയ ഓഡിറ്റോറിയം. 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിൽ വലിയ LED ഡിസ്പ്ലേ വാൾ, മികച്ച ലൈറ്റിംഗ്, നൂതനമായ ഓഡിയോ സിസ്റ്റം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ തുടങ്ങി മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പൂന്തോട്ട ജീവനക്കാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും സസ്യ പ്രദർശനങ്ങൾക്കായി ഒരു പൊതുനഴ്‌സറി വികസിപ്പിക്കുന്നതിനുമായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി വിശ്രമമുറികൾ, ലോക്കർ റൂമുകൾ, ഡൈനിംഗ് ഏര്യ, ഇരിപ്പിടം, വെൽനെസ് റൂം, റെയിൻ ഷെൽട്ടറുകൾ എന്നിവ ഉൾപ്പെടുത്തി സ്റ്റാഫ് ഫെസിലിറ്റി ബ്ലോക്ക് ആധുനികരീതിയിൽ നവീകരിച്ചിട്ടുണ്ട്. കൂടാതെ തദ്ദേശീയ സസ്യങ്ങൾ, അലങ്കാര സസ്യയിനങ്ങൾ, ഔഷധ, സുഗന്ധദ്രവ്യ സസ്യങ്ങൾ, ഹരിതഗൃഹം, 100 പേർക്ക് ഇരിക്കാവുന്ന എക്സിബിഷൻ കം വർക് ഷോപ്പ്, ഓഡിയോ വിഷ്വൽ ഉപകരണങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.













