അതിരപ്പിള്ളിയിൽ ബൈക്ക് യാത്രികർക്കു നേരെ പാഞ്ഞടുത്ത് കാട്ടാന

Keralanewsmedia

അതിരപ്പിള്ളിയിൽ ബൈക്ക് യാത്രികർക്കു നേരെ പാഞ്ഞടുത്ത് കാട്ടാന

അതിരപ്പിള്ളിയിൽ ബൈക്ക് യാത്രികർക്കു നേരെ പാഞ്ഞടുത്ത് കാട്ടാന

തൃശൂർ: അതിരപ്പിള്ളി റൂട്ടിൽ വീണ്ടും

കാട്ടാനയെ പ്രകോപിപ്പിച്ച് യാത്രക്കാർ. തമിഴ്നാട് സ്വദേശികളായ ബൈക്ക് യാത്രികരാണ് കാട്ടാനയെ പ്രകോപിപ്പിച്ചത്.വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന വനം വകുപ്പിന്റെ ഉത്തരവിറങ്ങിയതിനു പിന്നാലെയാണ് സംഭവം.

അതിരപ്പിള്ളി മലക്കപ്പാറ പാതയിൽ പോത്തുപാറ ഉന്നതിക്ക് സമീപമാണ് ബൈക്ക് യാത്രികർ ആനയെ പ്രകോപിപ്പിച്ചത്.

റോഡിൽ ആനയെ കണ്ട ബൈക്ക് യാത്രികർ ആനക്കരകിലെത്തി പ്രകോപിപ്പിക്കുകയായിരുന്നു. പിന്നീട് ആന ബൈക്ക് യാത്രികരെ ഓടിച്ചു.മദപ്പാടിലുള്ള കബാലിക്കുനേരേ ഹോണടിച്ചുകൊണ്ട് കാർകയറ്റിയ തമിഴ്‌നാട് സംഘത്തിനെതിരേ വനം വകുപ്പ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

വന യാത്രയിൽ മൃഗങ്ങളെ കാണുമ്പോൾ വാഹനത്തിൽ നിന്നിറങ്ങരുത് തുടങ്ങിയ നിർദ്ദേശങ്ങൾ വനം വകുപ്പ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും ആരും പാലിക്കാറില്ല.ആനമല റോഡിലൂടെ സഞ്ചരിക്കുമ്പോൾ വന്യ മൃഗങ്ങളുടെ സാന്നിധ്യമുള്ളിടത്ത് അടിയന്തര ഘട്ടങ്ങളിൽ വനം വകുപ്പിന്റെ 9188407532, 8547601953, 8547601915 എന്നീ എമർജൻസി സെൻ്ററുകളിലെ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് വാഴച്ചാൽ ഡിഎഫ്ഒ ഐഎസ് സുരേഷ്ബാബു അറിയിച്ചു.