*ക്വിസ് മത്സരം*

Keralanewsmedia

*ക്വിസ് മത്സരം*

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്*

24 ഒക്ടോബര്‍ 2025

*ക്വിസ് മത്സരം*

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നെയ്യാര്‍ഡാമിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റും(കിക്മ) , കേരള ബാങ്ക്, മില്‍മ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംസ്ഥാനത്തെ വിവിധ കോളേജുകളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

രണ്ട് സോണുകളിലായി നടത്തുന്ന മല്‍സരത്തില്‍ തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുളള ജില്ലകളിലെ കോളേജുകളെ നോര്‍ത്ത് സോണായും, തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള കോളേജുകളെ സൗത്ത് സോണായുമി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ആദ്യ റൗണ്ട് ഓണ്‍ലൈനായി പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. വിജയികള്‍ക്ക് 50,000 രൂപമൂല്യമുളള സമ്മാന തുകയും, ട്രോഫിയും, പ്രശംസപത്രവും ലഭിക്കുന്നതാണ്. 

രജിസ്‌ട്രേഷന്റെ അവസാന തീയതി നവംബര്‍ മൂന്ന്. രജിസ്‌ട്രേഷനായി https://forms.gle/JzbK8TP2zqFNtimC9 എന്ന ലിങ്ക് സന്ദര്‍ശിക്കണം , കൂടുതല്‍ വിവരങ്ങള്‍ക്ക് 79073757557, 994745316.