93- ാമത് ശിവഗിരി തീര്‍ത്ഥാടനം : ഓഫീസ് ഉദ്ഘാടനം 28ന്

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

93- ാമത് ശിവഗിരി തീര്‍ത്ഥാടനം : ഓഫീസ് ഉദ്ഘാടനം 28ന്

93- ാമത് ശിവഗിരി തീര്‍ത്ഥാടനം : ഓഫീസ് ഉദ്ഘാടനം 28ന്

ശിവഗിരി : 93- ാമത് ശിവഗിരി മഹാതീര്‍ത്ഥാടന മഹാമഹത്തിന്‍റെ മുന്നോടിയായി തീര്‍ത്ഥാടന കമ്മിറ്റി ഓഫീസ് ചൊവ്വാഴ്ച (28-10-2025) 9.30 ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , കമ്മറ്റി ജോയിന്‍ സെക്രട്ടറിമാരായ സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരേശ്വരാനന്ദ, സ്വാമി വിരജാനന്ദഗിരി, മറ്റു സന്യാസി ശ്രേഷ്ഠര്‍ തുടങ്ങിയവരും പങ്കെടുക്കും. വിവിധ കമ്മിറ്റി ഭാരവാഹികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവരും എത്തിച്ചേരണമെന്ന് തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ അറിയിച്ചു. കമ്മറ്റി ഓഫീസ് ഫോണ്‍ : 9074316042