ഡോ സൂനം ജോൺ അന്തരിച്ചു
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ഡോ സൂനം ജോൺ അന്തരിച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം പ്രൊഫസർ കാര്യവട്ടം റോയൽ ഹിൽസ് അറോറയിൽ ഡോ സൂനം ജോൺ(45) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശ്രീചിത്ര മെഡിക്കൽ സെൻ്ററിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ്: ഡോ കോളിൻ ഫെർണാണ്ടസ് ( കുടുംബാരോഗ്യ കേന്ദ്രം, വെളിയം). മകൾ: ആർമിധ ആൻ കോളിൻ ( വിദ്യാർത്ഥി, മാർ ബസേലിയോസ് കോളേജ്)
പരേതനായ അഡ്വ തേവലക്കര എസ് ജോണിൻ്റെയും പൂമംഗലം കുടുംബാംഗം ആനിയമ്മ ( റിട്ട. കെ എം എം എൽ)യുടെയും മകളാണ്. സംസ്കാരം ചൊവ്വ വൈകുന്നേരം നാലിന് കാര്യവട്ടം ക്രിസ്തുരാജ ദേവാലയത്തിൽ നടക്കും.
സഹോദരങ്ങൾ: പ്രസൂൻ, ഡോ സുമം, ജിത്ത്, മെർളി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാവിലെ ഒൻപതിന് പൊതുദർശനത്തിനു വയ്ക്കും.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോ സൂനം ജോൺ 2009 ൽ കോട്ടയം മെഡിക്കൽ കോളേജിൽ ലക്ചറർ ആയി സേവനമാരംഭിച്ചു. തുടർന്ന് സിഎം സി വെല്ലൂരിൽ നിന്ന് ട്രാൻസ്ഫ്യൂഷൻ മെഡിസിനിൽ എം ഡി യും നേടി.
കൊല്ലത്തും തിരുവനന്തപുരം മെഡിക്കൽ കോളേജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചിത്രം: ഡോ സൂനം ജോൺ













