ഏഷ്യയിലെ ആദ്യത്തെ സുവോളജി പാർക്ക് തൃശൂർ ജില്ലയിലെ പുത്തൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
റിപ്പോർട്ട് :ജോഷി നെന്മണിക്കര
ഏഷ്യയിലെ ആദ്യത്തെ സുവോളജി പാർക്ക് തൃശൂർ ജില്ലയിലെ പുത്തൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
പ്രകൃതിയുടെ ആവാസ വ്യവസ്ഥക്ക് ഭംഗവരാത്ത രീതിയിലാണ് സുവോള ജിക്കൽ പാർക്കിൻ്റെ
രൂപകല്പന ഓസ്ട്രേലിയൻ ലാൻസ് കോ ആർക്കിടെക്ട് ജോൺ കോ 2011 ൽ വനം മന്ത്രിയായ കെ.ബി ഗണേഷ് കുമാറിന് കൊടുത്ത നിർദ്ദേശങ്ങൾ മാസ്റ്റർ പ്ലാനിലൂടെ ഫലമണിയുന്നത്.
കുന്നുകളും സമതലവും താഴ്‌വാരങ്ങളും ഉൾപ്പെട്ട പ്രദേശം കേരള സംസ്ഥാനത്തിന് അറിഞ്ഞ് നൽകിയ വരദാനമാണെന്ന് വിലയിരുത്തിയ ജോൺ കോ 2012 തയ്യാറാക്കിയ പ്രൊജക്ട് റിപ്പോർട്ടിന് സെൻ്റട്രൽ സൂ അതോറിറ്റി അനുമതി നൽകുകയായിരുന്നു.
350 ഏക്കറിൽ വികസിച്ചുകിടക്കുന്ന പാർക്കിൽ പ്രകൃതിയുടെ ജൈവ വൈവിധ്യങ്ങളായ കഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്
1885 ൽ 13 .5 ഏക്കറിൽ അഞ്ഞുറോളം മൃഗങ്ങളും പക്ഷികളും നിറഞ്ഞ തൃശൂരിലെ മൃഗശാല പൂണ്ണമായും പുത്തുരിലേക്ക് മാറ്റുകയാണ് ചെയ്തത്.













