*മൻത ചുഴലിക്കാറ്റ് കര തൊട്ടു*
Keralanewsmedia
*മൻത ചുഴലിക്കാറ്റ് കര തൊട്ടു*
ആന്ധ്രയിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനുമിടയിൽ കാക്കിനാഡയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. വൈകിട്ട് 5.30 ന് തുടങ്ങിയ കരകയറല്‍ മൂന്നു മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയായത്. 110 കി.മി വേഗത വരെ കരകയറുമ്പോഴും കാറ്റുണ്ടായിരുന്നു. ആന്ധ്രാപ്രദേശില്‍ 7 ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനും വിലക്കുണ്ട്. 123 ട്രെയിന്‍ സര്‍വിസുകള്‍ റെയില്‍വേ റദ്ദാക്കി. എട്ട് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ആന്ധ്രാപ്രദേശില്‍ 80-100 കി.മി വേഗത്തില്‍ നിലവിൽ കാറ്റുണ്ട്. തെലങ്കാനയില്‍ 50-70 കി.മി വേഗത്തിലും കാറ്റുണ്ട്. ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൻ്റെ കിഴക്കൻ മേഖലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത













