*അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ മാണിക്കൽ ഗ്രാമപഞ്ചായത്തിന്റേത് മാതൃകയാർന്ന മുന്നേറ്റം*

റിപ്പോർട്ട്‌ :ബിജു കൊപ്പം

*അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ മാണിക്കൽ ഗ്രാമപഞ്ചായത്തിന്റേത് മാതൃകയാർന്ന മുന്നേറ്റം*

*അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ മാണിക്കൽ ഗ്രാമപഞ്ചായത്തിന്റേത് മാതൃകയാർന്ന മുന്നേറ്റം*

#ആലിയോട് ജി മാധവൻ പിള്ള മെമ്മോറിയൽ നീന്തൽ സമുച്ചയം ഉദ്ഘാടനം ചെയ്തു #

മാണിക്കൽ ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ മാതൃകയാർന്ന മുന്നേറ്റം കൈവരിച്ചിരിക്കുകയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ആലിയോട് ജി മാധവൻ പിള്ള മെമ്മോറിയൽ നീന്തൽ സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം അതിദാരിദ്രരില്ലാത്ത നാടാകാനുള്ള ദിശയിൽ ഉറച്ച ചുവടുവയ്പാണ് നടത്തുന്നത്. വർഷങ്ങളായി അതിദാരിദ്ര്യ ജനവിഭാഗത്തിന്റെ ജീവിതസ്ഥിതികൾ വിശകലനം ചെയ്ത് മൈക്രോ പ്ലാൻ രൂപപ്പെടുത്തി നടപ്പിലാക്കുന്നതിനാൽ 64006 കുടുംബങ്ങൾ ദാരിദ്ര്യാവസ്ഥയിൽ നിന്ന് മോചിതരാകുന്നു.

 ഈ പഞ്ചായത്തിലെ നീന്തൽകുളങ്ങൾ ഇതുവരെ ആയിരക്കണക്കിന് കായിക താരങ്ങളെ വളർത്തിയെടുത്തു. അതിനാൽ, ആലിയോട് ജി. മാധവൻപിള്ള മെമ്മോറിയൽ നീന്തൽ സമുച്ചയം ആ നിലയിൽ ഉപകാരപ്രദമായി മാറുമെന്നും മന്ത്രി പറഞ്ഞു.

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ ഫണ്ടിൽനിന്ന് 80 ലക്ഷം രൂപയാണ് നീന്തൽ സമുച്ചയത്തിനായി അനുവദിച്ചത്. ആദ്യഘട്ടത്തിൽ 42 ലക്ഷം രൂപ ഉപയോഗിച്ച് നീന്തൽക്കുളം നവീകരിച്ചു. മഴ പെയ്താൽ മലിനജലം ഉൾപ്പെടെ കുളത്തിലേക്ക് വരുന്നതിന് ശാശ്വത പരിഹാരമായി വലിയ ഓട നിർമിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ അനുവദിച്ച 38 ലക്ഷം രൂപ ഉപയോഗിച്ച് ഡ്രസിങ് റൂം, ടോയ്ലറ്റ്, ഓഫീസ് റൂം, ഓപ്പൺ ഗ്യാലറി എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്.

ആലിയാട് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം അധ്യക്ഷത വഹിച്ചു. മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സജീവ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല കുമാരി എന്നിവർ പങ്കെടുത്തു.