*ദേശീയ നിലവാരത്തേക്കാൾ മികച്ച അങ്കണവാടികൾ കേരളത്തിൽ: മന്ത്രി കെ എൻ ബാലഗോപാൽ*
Keralanewsmedia
*ദേശീയ നിലവാരത്തേക്കാൾ മികച്ച അങ്കണവാടികൾ കേരളത്തിൽ: മന്ത്രി കെ എൻ ബാലഗോപാൽ*
കേരളത്തിലെ അങ്കണവാടികൾ ദേശീയ നിലവാരത്തെക്കാൾ മികച്ചതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കരുനാഗപ്പള്ളി നഗരസഭ ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൗൺസിലർ ബിന്ദു അനിൽ കെട്ടിടത്തിനായി മൂന്ന് സെൻറ് സ്ഥലം നൽകിയത് അഭിനന്ദനീയമാണ്. ഭൂരിഭാഗം അങ്കണവാടികൾക്കും ഇപ്പോൾ സ്വന്തം കെട്ടിടമുണ്ട്. മെച്ചപ്പെട്ടതും നവീകരിച്ചതുമായ ഗ്രാമപഞ്ചായത്ത് ഓഫീസുകൾ, ശീതീകരിച്ച സ്കൂൾ ക്ലാസ് മുറികൾ, സ്മാർട്ട് അങ്കണവാടികൾ തുടങ്ങി എല്ലാ ആധുനിക സംവിധാനങ്ങളും സംസ്ഥാനത്ത് ലഭ്യമാണ്. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താൻ ഒട്ടേറെ സാമൂഹിക ക്ഷേമ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കരുനാഗപ്പള്ളി നഗരസഭ 20-ാം ഡിവിഷനിലെ 50-ാം നമ്പർ അങ്കണവാടിക്കാണ് ഹൈടെക് കെട്ടിടം നിർമിച്ചത്. നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 14 ലക്ഷം രൂപയും വനിത ശിശു വികസന വകുപ്പിൽ നിന്നും അനുവദിച്ച 14 ലക്ഷം രൂപയും വിനിയോഗിച്ചായിരുന്നു നിർമ്മാണം.
മുൻസിപ്പൽ എൻജിനീയർ എം കെ ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ്, വൈസ് ചെയർപേഴ്സൺ ഷഹന നസീം, സ്ഥിരസമിതി അധ്യക്ഷരായ എസ് ഇന്ദുലേഖ, മഹേഷ് ജയരാജ്, പി മീന, എം ശോഭന, രജി ഫോട്ടോപാർക്ക്, നഗരസഭ മുൻ ചെയർമാൻമാരായ കോട്ടയിൽ രാജു, എം അൻസാർ, വാർഡ് കൗൺസിലർ ബിന്ദു അനിൽ, കൗൺസിലർമാരായ നിസാം ബായി, സതീഷ് തേവനത്ത്, സീമ സഹജൻ, സി ശ്രീഹരി, എം എസ് ഷിബു, എൽ ശ്രീലത, ജെ പി പ്രസന്നകുമാർ, രമ്യ സുനിൽ, എ സുനിമോൾ, എസ് നീലു രവി, എസ് അഷിത ആനന്ദ്, കെ ശാലിനി രാജീവൻ, എസ് പ്രസന്ന, സുഷ അലക്സ്, വിജയലക്ഷ്മി, ടി നിഷ, എ സഫിയത്ത് ബീവി, എസ് റഹിയാനത്ത് ബീവി, ബീന ജോൺസൺ, ആർ സിന്ധു, മുഹമ്മദ് മുസ്തഫ, സിംലാൽ എസ്, ബുഷ്റ അസ്‌ലം, കെ പുഷ്പാംഗദൻ, ടി.പി സലിംകുമാർ, നഗരസഭാ സെക്രട്ടറി വി എസ് സന്ദീപ് കുമാർ, സാമൂഹ്യ ക്ഷേമ ബോർഡ് മുൻ ചെയർപേഴ്സൺ സൂസൻകോടി, വനിത കമ്മീഷൻ മുൻ അംഗം എം എസ് താര, ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ് എസ് ഷീബ, അങ്കണവാടി ടീച്ചർ കെ വത്സല, സി.ഡി.പി.ഒ എൻ പി സഫിയ തുടങ്ങിയവർ പങ്കെടുത്തു.













