*കൊല്ലം കോര്‍പറേഷന്റെ മിനി ഐടി പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു*

Keralanewsmedia

*കൊല്ലം കോര്‍പറേഷന്റെ മിനി ഐടി പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു*

*ജില്ലാ പഞ്ചായത്ത് നവീകരിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം നാലിന്; സ്പീക്കര്‍ നിര്‍വഹിക്കും*

ജില്ലാ പഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം നവംബര്‍ നാലിന് രാവിലെ 10ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ അധ്യക്ഷനാകും. പരിപാടിയോടനുബന്ധിച്ച് ഒ.എന്‍.വി പ്രതിമ അനാഛാദനം, കാവ്യമണ്ഡപം ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. പ്രോഗസ് റിപ്പോര്‍ട്ട്, ഡോക്യുമെന്ററി പ്രകാശനം മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. ആറര കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ്, സ്ഥിരംസമിതി അധ്യക്ഷരായ നജീബത്ത്, വസന്താ രമേശ്, കെ.അനില്‍ കുമാര്‍, അഡ്വ.അനില്‍ എസ് കല്ലേലിഭാഗം, ജില്ലാ പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി ടി.കെ സയൂജ തുടങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ നമ്പര്‍ 3270/2025)

*കൊല്ലം കോര്‍പറേഷന്റെ മിനി ഐടി പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു*

കൊല്ലം കോര്‍പ്പറേഷന്‍ ആണ്ടാമുക്കം കെ.എം.സി മാളില്‍ ഒരുക്കിയ മിനി ഐ ടി പാര്‍ക്ക് എം.മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാലുനിലകളിലായുള്ള മാളിന്റെ രണ്ടാം നിലയില്‍ 4100 ചതുരശ്രയടിയിലാണ് മിനി ഐ.ടി പാര്‍ക്ക് പ്രവര്‍ത്തിക്കുക. മാളിന് സമീപത്തായി മൂന്നര ഏക്കറില്‍ രണ്ടര ലക്ഷം ചതുരശ്രയടിയില്‍ നിര്‍മിക്കാന്‍ പോകുന്ന ഐ.ടി പാര്‍ക്കിന്റെ വിശദപദ്ധതി റിപ്പോര്‍ട്ട് പൂര്‍ത്തിയായി ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുകയാണ്. ഐ.ടി പാര്‍ക്ക് വരുന്നതോടുകൂടി 25000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകും.

മേയര്‍ ഹണി അധ്യക്ഷയായി. സൂപ്രണ്ടിങ് എഞ്ചിനീയര്‍ ജെ.ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍, സ്ഥിരംസമിതി അധ്യക്ഷരായ എസ്.ഗീതാകുമാരി, യു.പവിത്ര, എം.സജീവ്, സജീവ് സോമന്‍, സുജാ കൃഷ്ണന്‍, എ.കെ സവാദ്, എസ്.സവിതാ ദേവി, കിറ്റ്ഫ്രാ മാനേജിങ് ഡയറക്ടര്‍ ഡോ.സന്തോഷ് ബാബു, കോര്‍പറേഷന്‍ സെക്രട്ടറി എസ്.എസ് സജി, മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3271/2025)

*നവീകരിച്ച കാവനാട് കമ്മ്യൂണിറ്റി ഹാള്‍ നാടിന് സമര്‍പ്പിച്ചു*

കൊല്ലം മുനിസിപ്പല്‍ കോര്‍പറേഷന്‍ നവീകരിച്ച കാവനാട് കമ്മ്യൂണിറ്റി ഹാള്‍ നാടിന് സമര്‍പ്പിച്ചു. ഡോ.സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ട് കോടി രൂപ ചെലവിലാണ് 9890 ചതുരശ്രയടിവിസ്തീര്‍ണമുള്ള കമ്മ്യൂണിറ്റി ഹാള്‍ ആധുനിക സൗകര്യങ്ങളോടെ ശീതീകരിച്ചത്. 700 പേര്‍ക്കുള്ള ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മേയര്‍ ഹണി അധ്യക്ഷയായി. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജെ.ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ എസ്.ജയന്‍, സ്ഥിരംസമിതി അധ്യക്ഷരായ എസ്. ഗീതാകുമാരി, എം.സജീവ്, യു.പവിത്ര, സജീവ് സോമന്‍, സുജാ കൃഷ്ണന്‍, അഡ്വ.എ.കെ.സവാദ്, എസ്.സവിതാദേവി, ഡിവിഷന്‍ കൗണ്‍സിലര്‍ കൊല്ലം മധു, മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, കൗണ്‍സിലര്‍മാരായ ജോര്‍ജ്.ഡി.കാട്ടില്‍, റ്റി.ജി.ഗിരീഷ്, കോര്‍പ്പറേഷന്‍ സെക്രട്ടറി എസ്.എസ്. സജി തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3272/2025)

*കുലശേഖരപുരം മൃഗാശുപത്രിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു*

*സംസ്ഥാനമാകെ അരലക്ഷം കാലികളെ ഇന്‍ഷ്വര്‍ ചെയ്യും: മന്ത്രി ജെ ചിഞ്ചുറാണി*

സംസ്ഥാനത്ത് ഈ വര്‍ഷം തന്നെ 50,000 കാലികളെ ഇന്‍ഷ്വര്‍ ചെയ്ത് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയും കുലശേഖരപുരം മൃഗാശുപത്രിയുടെ നവീകരിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ധനവിഹിതമായി 22.83 കോടി രൂപയാണ് ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. അപകടങ്ങളില്‍ പെടുന്ന കര്‍ഷകര്‍ക്ക് ചികിത്സാ ധനസഹായമായി അഞ്ച് ലക്ഷം രൂപ വരെ പുതിയ പദ്ധതിയിലൂടെ ലഭ്യമാക്കും. ആകസ്മിക നഷ്ടങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ പദ്ധതി മുഖേന കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

50 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച കുലശേഖരപുരം മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി ഡെപ്യൂട്ടി മാനേജര്‍ നിജ വിജയകുമാര്‍, ഇന്‍ഷ്വറന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ എന്നിവര്‍ ധാരണപത്രം ഏറ്റുവാങ്ങി.

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. നാസര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നിസാം, ജില്ലാ പഞ്ചായത്തംഗം വസന്ത രമേശ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം.സി. റെജില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എസ് അബ്ദുള്‍ സലിം, സാവിത്രി പി. കെ, രജിത രമേശ്, അനിത എസ്, കെ മുരളീധരന്‍, എസ് സുജിത്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍, ഡോ. എസ്. ഗിരിധര്‍, വെറ്ററിനറി സര്‍ജന്‍ ഡോ .സൂര്യ, ഡോ.ടി. അഭിലാഷ് എന്നിവര്‍ സംസാരിച്ചു.

(പി.ആര്‍.കെ നമ്പര്‍ 3273/2025)

*സീഫുഡ്‌സ് മേഖലയില്‍ ഉപദേശക സമിതി തെളിവെടുപ്പ്*

സംസ്ഥാനത്തെ ഫിഷ് പീലിംഗ്, ഫിഷ് കാനിംഗ്, ഫ്രീസിംഗ് ആന്റ് എക്‌സ്‌പോര്‍ട്ടിംഗ് ഓഫ് സീഫുഡ്സ് മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്കു വേണ്ടി മിനിമം വേതന ഉപദേശക ഉപസമിതി ഒരു തെളിവെടുപ്പ് യോഗം നവംബര്‍ 10ന് രാവിലെ 11 ന് കൊല്ലം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നു.

പ്രസ്തുത തെളിവെടുപ്പ് യോഗത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുമുള്ള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുത്ത് മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് ആവശ്യമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.ഫോണ്‍: 0474 2794820.

(പി.ആര്‍.കെ നമ്പര്‍ 3274/2025)

 

*നെറ്റ് പരിശീലനം*

തിരുവനന്തപുരം മുട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ യു.ജി.സി നെറ്റ് പരിശീലനം നല്‍കുന്നു. രജിസ്‌ട്രേഷന് 0471-2660512, 8547005087, 9495069307, 9495384193, 9496395544.

(പി.ആര്‍.കെ നമ്പര്‍ 3275/2025)

*സ്വയം തൊഴില്‍ വായ്പ*

     കരുനാഗപ്പളളി, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലെ തൊഴില്‍രഹിതരായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പ്രായപരിധി: 18-55 വയസ്. നാല് ശതമാനം മുതല്‍ ആറ് ശതമാനം വരെ പലിശ നിരക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തിലാണ് വായ്പ അനുവദിക്കുന്നത്. വിവരങ്ങള്‍ക്ക്: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് കെട്ടിടം, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, കൊല്ലം. ഫോണ്‍: 0474 2764440, 9400068502.

(പി.ആര്‍.കെ നമ്പര്‍ 3276/2025)

*ഫിറ്റ്‌നസ് ട്രെയിനര്‍*

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എന്‍.സി.വി.ടി ലെവല്‍ നാല് സര്‍ട്ടിഫിക്കേഷനോടെയുള്ള ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ് പ്രവേശനത്തിന് https://forms.gle/wdd4W4SQaSXGmsFx6 ല്‍ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. ഫോണ്‍: 9495999693.

(പി.ആര്‍.കെ നമ്പര്‍ 3277/2025)

*കിക്മ സഹകരണ ക്വിസ് മത്സരം*

 അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നെയ്യാര്‍ഡാമിലുളള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റും (കിക്മ), കേരള ബാങ്ക്, മില്‍മ എന്നിവ സംയുക്തമായി ബിരുദ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. രണ്ട് സോണുകളിലായാണ് മത്സരം. ആദ്യ റൗണ്ട് ഓണ്‍ലൈനായി നവംബര്‍ നാലിന് ആരംഭിക്കും. വിജയികള്‍ക്ക് 50,000 രൂപ സമ്മാന തുകയും ട്രോഫിയും പ്രശംസപത്രവും ലഭിക്കും. ന്നതാണ്. ഫോണ്‍: 7907375755, 7994745316.

(പി.ആര്‍.കെ നമ്പര്‍ 3278/2025)

*ടെന്‍ഡര്‍*

  കോര്‍പ്പറേഷന്‍ പരിധിയിലെ മങ്ങാട്, കോയിക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍ - 0474 2792957.

(പി.ആര്‍.കെ നമ്പര്‍ 3279/2025)