എംഎൽഎ ആയിരുന്നയാൾ വാർഡിൽ സ്ഥാനാർത്ഥിയാകുന്നത് ഒതുക്കലിന്റെ ഭാ​ഗമോ? കെ എസ് ശബരീനാഥിന് മുൻ​ഗാമികളേറെ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

എംഎൽഎ ആയിരുന്നയാൾ വാർഡിൽ സ്ഥാനാർത്ഥിയാകുന്നത് ഒതുക്കലിന്റെ ഭാ​ഗമോ? കെ എസ് ശബരീനാഥിന് മുൻ​ഗാമികളേറെ

*എംഎൽഎ ആയിരുന്നയാൾ വാർഡിൽ സ്ഥാനാർത്ഥിയാകുന്നത് ഒതുക്കലിന്റെ ഭാ​ഗമോ? കെ എസ് ശബരീനാഥിന് മുൻ​ഗാമികളേറെ*

എംഎൽഎയായതിന് ശേഷം തിരുവനന്തപുരം ന​ഗരസഭയിൽ കൗൺസിലർ ആവാനായി മത്സരത്തിനിറങ്ങുകയാണ് കോൺ​ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥൻ. തിരുവനന്തപുരം കോർപ്പറേഷനിലെ കവഡിയാർ ഡിവിഷനിലാണ് ശബരിനാഥൻ ജനവിധി തേടുന്നത്. നിയമസഭാം​ഗമായിരുന്ന കോൺ​ഗ്രസിന്റെ യുവനേതാവിനെ കോർപ്പറേഷൻ വാർഡിൽ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിച്ചതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിലും സൈബറിടങ്ങളിലും ചർച്ചകൾ സജീവമാണ്. പാർട്ടിക്കകത്ത് തന്നെ ഇത് ഒരു “സർജിക്കൽ സ്‌ട്രൈക്ക്” ആണെന്ന് ചിലർ വിശേഷിപ്പിക്കുന്നു. എന്നാൽ, ഒരു എംഎൽഎയുടെ നിലവാരത്തിൽ നിന്നും വാർഡിലേക്ക് ശബരീനാഥിനെ ഡീപ്രെമോട്ട് ചെയ്തു എന്ന് പരിഹസിക്കുന്നവരും കുറവല്ല. എങ്കിലും കേരള രാഷ്ട്രീയത്തിൽ ഇതൊരു പുതിയ സംഭവമല്ല. മുൻപ് തന്നെ നിയമസഭയിലോ ലോക്‌സഭയിലോ അംഗമായ നിരവധി നേതാക്കൾ തദ്ദേശതലത്തിലേക്ക് മടങ്ങി വന്നിട്ടുണ്ട്.

 *എസ്. ശിവരാമൻ ലോക്സഭയിൽ നിന്ന് ഗ്രാമപഞ്ചായത്തിലേക്ക്*

ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി 1993-ലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് പാർലമെന്റിലെത്തിയതാണ് എസ്. ശിവരാമൻ. എന്നാൽ ഏഴു വർഷങ്ങൾക്കുശേഷം, 2000-ൽ, അദ്ദേഹം ലക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ ഒരു വാർഡിൽ നിന്ന് ജനവിധി തേടി. വാർഡ് തെരഞ്ഞെടുപ്പിൽ ശിവരാമൻ വിജയിക്കുകയും പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു. പിന്നീട് കോൺഗ്രസിലേക്ക് പോയെങ്കിലും പിന്നീട് വീണ്ടും സിപിഎമ്മിൽ മടങ്ങിയെത്തിയ അദ്ദേഹം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

*മന്ത്രിയായതിന് ശേഷം കോർപ്പറേഷനിലേക്കും: എം.ടി. പത്മയുടെ രാഷ്ട്രീയയാത്ര* 

 കൊയിലാണ്ടിയിൽ നിന്ന് എംഎൽഎയും പിന്നീട് സംസ്ഥാന മന്ത്രിയുമായിരുന്ന കോൺഗ്രസ് നേതാവ് എം.ടി. പത്മയും തദ്ദേശതലത്തിൽ ജനവിധി തേടിയവരിൽ ഒരാളാണ്. 1987, 1991 വർഷങ്ങളിൽ നിയമസഭയിൽ വിജയിച്ച ശേഷം, 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലെ ഒരു ഡിവിഷനിൽ നിന്ന് മത്സരിച്ചു വിജയിച്ചു. 2013-ൽ കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. *എംഎൽഎയും രാജ്യസഭാംഗവുമായ സി. ഹരിദാസിന്റെ പൗരസേവനം* നിലമ്പൂരിൽ നിന്ന് എംഎൽഎയും രാജ്യസഭാംഗവുമായിരുന്ന സി. ഹരിദാസും പിന്നീട് തദ്ദേശതലത്തിൽ ജനവിധി തേടിയിരുന്നു. 2000 മുതൽ 2005 വരെ പൊന്നാനി മുനിസിപ്പാലിറ്റിയുടെ അദ്ധ്യക്ഷനായി പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ ഗ്രാസ്റൂട്ട് രാഷ്ട്രീയതൽപര്യത്തിന്റെ തെളിവാണ്.

*ലോക്‌സഭാ സ്ഥാനാർത്ഥിയിൽ നിന്ന് പഞ്ചായത്ത് അംഗത്വത്തിലേക്ക്: എം.ബി. ഫൈസൽ*

 സിപിഎം നേതാവായ എം.ബി. ഫൈസൽ 2017-ൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു, എന്നാൽ വിജയിക്കാനായില്ല. തുടർന്ന് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ ഒരു വാർഡിൽ നിന്ന് മത്സരിച്ചു വിജയിച്ചു. പരാജയത്തിന് പിന്നാലെ തദ്ദേശതലത്തിൽ ജനങ്ങളുമായി ബന്ധം നിലനിർത്താനുള്ള ശ്രമമായിരുന്നു ഇത്.

  *ശബരിനാഥന്റെ നീക്കം പുതിയ രാഷ്ട്രീയ പരീക്ഷണമോ?*

 കെ.എസ്. ശബരിനാഥന്റെ കവഡിയാർ ഡിവിഷൻ മത്സരം, പാർട്ടിക്കകത്തും പുറത്തും രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. എംഎൽഎ സ്ഥാനത്തിനുശേഷം തദ്ദേശതലത്തിൽ ഇറങ്ങുന്നത് ചിലർ ജനങ്ങളോട് അടുപ്പം നിലനിർത്താനുള്ള ശ്രമമായി കാണുമ്പോൾ, മറ്റുചിലർ അത് പാർട്ടിയുടെ സംഘാടനരീതികളിലെ പ്രതിസന്ധിയായി കാണുന്നു.........