*ബിലാസ്പൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; ആറ് പേർക്ക് ദാരുണാന്ത്യം, അനേകം പേർക്ക് പരിക്ക്*
Keralanewsmedia
*ബിലാസ്പൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; ആറ് പേർക്ക് ദാരുണാന്ത്യം, അനേകം പേർക്ക് പരിക്ക്*
*ഛത്തീസ്ഗഡ്:* ബിലാസ്പൂർ ജില്ലയിൽ മെമു ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിക്കുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജയറാംനഗർ റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും, ഒരേ ട്രാക്കിൽ രണ്ടു ട്രെയിനുകളും സഞ്ചരിച്ചിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം.
വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നടന്നത്. ഇടിയുടെ ആഘാതത്തിൽ മെമു ട്രെയിനിന്റെ മുൻവശ കോച്ച് ഗുഡ്സ് ട്രെയിനിനുമുകളിൽ കയറിയതായാണ് പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി യാത്രക്കാരെ സുരക്ഷിതരാക്കാനുള്ള നടപടികൾ ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി റെയിൽവേ അധികൃതർ അറിയിച്ചു.
അപകടത്തെത്തുടർന്ന് ബിലാസ്പൂർ–കാട്നി റൂട്ടിലെ ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. പല ട്രെയിനുകളും മറ്റുപാതകളിലേക്ക് തിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു.













