കോട്ടയം മെഡിക്കൽ കോളേജിൽ ആധുനിക പൊതുശ്മശാനം. നിർമ്മാണത്തിനായി സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

കോട്ടയം മെഡിക്കൽ കോളേജിൽ ആധുനിക പൊതുശ്മശാനം. നിർമ്മാണത്തിനായി സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ

 കോട്ടയം മെഡിക്കൽ കോളേജിൽ ആധുനിക പൊതുശ്മശാനം. നിർമ്മാണത്തിനായി സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ

കോട്ടയം: കോട്ടയം മെഡിക്കൽ

കോളേജിൽ ആധുനിക പൊതുശ്മശാന നിർമ്മാണത്തിന് സംസ്ഥാന സർക്കാരിൻ്റെ അനുമതി ലഭിച്ചതായി സഹകരണ ദേവസ്വം തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.നിർമ്മാണോദ്ഘാടനം നവംബർ 6 വ്യാഴാഴ്ച. കോട്ടയം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ ആധുനികരീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയം നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും1.5കോടി രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്തത്.മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന ആർപ്പൂക്കര പഞ്ചായത്തിന് സ്വന്തമായി ശ്മശാനം ഇല്ലാത്തതിനാൽ അനാഥ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കോട്ടയം നഗരത്തിലെ ശ്‌മശാനത്തെ ആണ് ആശ്രയിച്ചിരുന്നത്.

ആർപ്പൂക്കര പഞ്ചായത്തിന് പുറമെ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ശ്മശാനം ഉപയോഗിക്കാൻ സാധിക്കും.വീട്ടുവളപ്പിൽ സംസ്കാരം നടത്താൻ സ്ഥലമില്ലാത്ത നിരവധി കുടുംബങ്ങൾ മണ്ഡലത്തിലുണ്ട്.

രണ്ട് സെന്റ് ഭൂമിയിൽ കഴിയുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരുമെല്ലാം പലപ്പോഴും ദുരവസ്ഥ അനുഭവിക്കുന്നവരാണ്. പുതിയ പദ്ധതിയിലൂടെ ഇതിനെല്ലാം പരിഹാരമാകുകയാണ്.