ട്രെയിനിൽനിന്ന് ടിടിഇയെ തള്ളിയിടാൻ ശ്രമം: അക്രമിക്കെതിരെ പെറ്റിക്കേസ് മാത്രം ചുമത്തി വിട്ടയച്ച് പൊലീസ്

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം.

ട്രെയിനിൽനിന്ന് ടിടിഇയെ തള്ളിയിടാൻ ശ്രമം: അക്രമിക്കെതിരെ പെറ്റിക്കേസ് മാത്രം ചുമത്തി വിട്ടയച്ച് പൊലീസ്

തൃശ്ശൂർ: ഇരിങ്ങാലക്കുട സ്റ്റേഷനു സമീ  പം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ടിടിഇയെ തള്ളിയിടാൻ ശ്രമിച്ച സംഭവത്തിൽ അക്രമിക്കെതിരെ പെറ്റിക്കേസ് മാത്രം ചുമത്തി വിട്ടയച്ചു.കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെ പരാതി ലഭിക്കാത്തതിനാലാണ് പൊലീസ് വിട്ടയച്ചത്. മദ്യപിച്ച് ശല്യം ചെയ്തെന്ന നിലയിൽ പെറ്റിക്കേസ് മാത്രമാണ് പ്രതിയായ പാലക്കാട് സ്വദേശിക്കെതിരെ ചുമത്തിയത്.

ട്രെയിനിൽ ഇത്തരം സംഭവങ്ങളുണ്ടായാൽ പതിവുള്ള മെമ്മോ നൽകിയിട്ടില്ലെന്നും അതിനാലാണ് പെറ്റിക്കേസിൽ ഒതുങ്ങാൻ കാരണമെന്നുമാണ് റെയിൽവേ പൊലീസിന്റെ വിശദീകരണം.

ഓടുന്ന ട്രെയിനിൽനിന്നു തള്ളിയിടാനുള്ള ശ്രമത്തെത്തുടർന്ന്കടുത്ത മാനസികാഘാതത്തിലായിരുന്നെന്നും ഇതുമൂലമാണ് രേഖാമൂലം പരാതി നൽകാതെ വീട്ടിലേക്ക് മടങ്ങിയതെന്നുമാണ് എറണാകുളത്തെ സ്ക്വാഡ് ഇൻസ്പെക്ടറായ എ സനൂപ് പറയുന്നത്.