*ഓംബുഡ്സ്മാൻ കാലാവധി പൂർത്തിയാക്കി*

Keralanewsmedia

*ഓംബുഡ്സ്മാൻ കാലാവധി പൂർത്തിയാക്കി*

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*                             

*വാര്‍ത്താക്കുറിപ്പ്* 

05 നവംബർ 2025

*ഓംബുഡ്സ്മാൻ കാലാവധി പൂർത്തിയാക്കി*

മഹാത്മാ​ഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പരാതി പരിഹാര സംവിധാനത്തിന്റെ ഓംബുഡ്സ്മാൻ എൽ.സാം ഫ്രാങ്ക്ളിൻ നാല് വർഷം കാലാവധി പൂർത്തിയാക്കി ചുമതല ഒഴിഞ്ഞു. 2021 നവംബർ 6ന് ആണ് ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. റിപ്പോർട്ടു കാലയളവിൽ തൊഴിലുറപ്പ് പദ്ധതിയിൽ 781 പരാതികൾ ലഭിച്ചതിൽ 776 പരാതികൾ തീർപ്പാക്കി. 133 ഹിയറിം​ഗുകൾ നടത്തിയാണ് പരാതികൾ തീർപ്പാക്കിയത്. 

ഈ കാലയളവിൽ തൊഴിലാളികൾക്കും വെണ്ടർമാർക്കും സമയബന്ധിതമായി ലഭ്യമാകാതിരുന്ന 1,05,74,478 രൂപ അനുവദിച്ചു. വിവിധ തൊഴിലിടങ്ങളിൽ വെച്ച് അപകട മരണം സംഭവിച്ച 9 തൊഴിലാളികളുടെ ആശ്രിതർക്ക് 18,00,000 രൂപ നൽകി. തൊഴിലുറപ്പ് പരാതി പരിഹാര സംവിധാനത്തെക്കുറിച്ച് ഇക്കാലയളവിൽ 60 അവബോധ ക്ലാസ്സുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 

കുറ്റിച്ചൽ ​ഗ്രാമപഞ്ചായത്തിൽ പട്ടിക വർ​​ഗ്​ഗവിഭാ​ഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ദീർഘകാലമായി നിഷേധിയ്ക്കപ്പെട്ടിരുന്ന വേതനം ലഭ്യമാക്കി.