കേരളത്തിന്റെ ഐ ടി തലസ്ഥാനമായ #തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് 3ൽ ദുബായ് ആസ്ഥാനമായുള്ള അൽ മർസൂഖി ഹോൾഡിങ്ങ്സ് FZC പുതിയ ഐടി ടവർ വരുന്നു.
Keralanewsmedia
കേരളത്തിന്റെ ഐ ടി തലസ്ഥാനമായ #തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് 3ൽ ദുബായ് ആസ്ഥാനമായുള്ള അൽ മർസൂഖി ഹോൾഡിങ്ങ്സ് FZC 10 ലക്ഷം ചതുരശ്ര അടിയിൽ പുതിയ ഐടി ടവർ വരുന്നു. മെറിഡിയൻ ടെക് പാർക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പദ്ധതി ട്വിൻ ടവർ മാതൃകയിൽ 21 നിലകളിലായിട്ടായിരിക്കും നിർമ്മിക്കുക. 'കേരളത്തിൻ്റെ വെർട്ടിക്കൽ ഇന്നവേഷൻ നെക്സസ്' എന്ന് ബ്രാൻ്റ് ചെയ്ത ഈ പദ്ധതിയുടെ ഭാഗമായി 850 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപവും 10,000 തൊഴിലവസരങ്ങളും കേരളത്തിലേക്ക് കൊണ്ടുവരുന്ന ഈ പദ്ധതിയിലൂടെ സുപ്രധാന ഐടി നിക്ഷേപങ്ങളാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൻ്റെ ഐടി മേഖലയിൽ കുതിച്ചു ചാട്ടം സൃഷ്ടിക്കാനുതകുന്ന ഈ പദ്ധതി സംസ്ഥാനത്തിന്റെ തൊഴിൽമേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരും.
മെറിഡിയൻ ടെക് പാർക്ക് കേവലം ഒരു കെട്ടിട സമുച്ചയമല്ല, അത്യാധുനികമായ ഇന്നൊവേഷൻ ഇക്കോസിസ്റ്റമാണ്. ലോകോത്തര നിലവാരം ഉറപ്പുവരുത്തുന്ന ലീഡ് പ്ലാറ്റിനം (LEED Platinum) സർട്ടിഫിക്കേഷൻ ലക്ഷ്യമിട്ടുള്ള പരിസ്ഥിതി സൗഹൃദ നിർമ്മിതിയാണ് ഇതിൻ്റെ പ്രധാന സവിശേഷത. AI ലബോറട്ടറി വഴി ചെറുകിട കമ്പനികൾക്ക് പോലും നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ ക്യാമ്പസ് ഒരുങ്ങുക













