അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് താൻ നേരിടുന്ന നടപടിക്കുള്ള കാരണം അയാളുടെ മാതൃഭാഷയിൽ എഴുതി നൽകണമെന്ന് സുപ്രീം കോടതി
റിപ്പോർട്ട്,:സജീവ് ഗോപാലൻ
കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് താൻ നേരിടുന്ന നടപടിക്കുള്ള കാരണം അയാളുടെ മാതൃഭാഷയിൽ എഴുതി നൽകണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഒരു കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് താൻ നേരിടുന്ന നടപടിക്കുള്ള കാരണം അയാളുടെ മാതൃഭാഷയിൽ എഴുതി നൽകണമെന്ന് സുപ്രീം കോടതി.അറസ്റ്റ് ചെയ്യപ്പെട്ട കുറ്റകൃത്യമോ നിയമമോ പരിഗണിക്കാതെ അറസ്റ്റിനുള്ള രേഖാമൂലമുള്ള കാരണങ്ങൾ കുറ്റാരോപിതന് മനസിലാകുന്ന ഭാഷയിൽ എഴുതി നൽകണം എന്നാണ് സുപ്രീം കോടതിയുടെ നിർദേശം.പൊലീസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും നിർദേശം ബാധകമാണെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പിഎംഎൽഎ, യുഎപിഎ പോലുള്ള പ്രത്യേക നിയമങ്ങൾ പ്രകാരം ഉണ്ടാകുന്ന കേസുകൾക്ക് മാത്രമല്ല, ഐപിസി/ബിഎൻഎസ് പ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങൾക്കും അറസ്റ്റിന്റെ കാരണം രേഖാമൂലം നൽകണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.പൊലീസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും നിർദേശം ബാധകമാണെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പിഎംഎൽഎ, യുഎപിഎ പോലുള്ള പ്രത്യേക നിയമങ്ങൾ പ്രകാരം ഉണ്ടാകുന്ന കേസുകൾക്ക് മാത്രമല്ല, ഐപിസി/ബിഎൻഎസ് പ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങൾക്കും അറസ്റ്റിന്റെ കാരണം രേഖാമൂലം നൽകണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.













