കൊച്ചിയിൽ ബസുകളിൽ ഗതാഗത വകുപ്പിന്റെ മിന്നൽ പരിശോധന. നികുതി വെട്ടിപ്പിന്റെ പേരിൽ ഇന്ന് മാത്രം പിടിച്ചെടുത്തത് 28 ബസുകൾ
റിപ്പോർട്ട് ':ബിജു കൊപ്പം
കൊച്ചിയിൽ ബസുകളിൽ ഗതാഗത വകുപ്പിന്റെ മിന്നൽ പരിശോധന. നികുതി വെട്ടിപ്പിന്റെ പേരിൽ ഇന്ന് മാത്രം പിടിച്ചെടുത്തത് 28 ബസുകൾ
കൊച്ചി:സംസ്ഥാനത്തെത്തുന്ന ഇതര
സംസ്ഥാന ടൂറിസ്റ്റ് ബസുകളുടെ നികുതി വെട്ടിപ്പ് കണ്ടെത്താൻ മോട്ടർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന.
കൊച്ചിയിൽ മാത്രം നികുതിവെട്ടിപ്പിന്റെ പേരിൽ 28 ബസുകൾ പിടിച്ചെടുത്തു. കേരളത്തിലേക്ക് കടക്കുമ്പോൾ അടയ്ക്കേണ്ട നികുതി ഈ വാഹനങ്ങൾ അടച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് പരിശോധനയെന്നും നികുതി അടച്ചശേഷം വാഹനങ്ങൾ വിട്ടുകൊടുക്കുമെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു. നികുതി വെട്ടിപ്പിന് പുറമേ മറ്റു നിയമലംഘനങ്ങളും പരിശോധിക്കുന്നുണ്ട്













