വീണ്ടും തളർന്ന് വീണുള്ള മരണം; സംഭവം പ്രഭാത സവാരിക്കിടെ. പ്രവാസി യുവാവിന്റെ ജീവനെടുത്തത് ഹൃദയാഘാതം
റിപ്പോർട്ട് :ദൗലത് ഷാ എം
വീണ്ടും തളർന്ന് വീണുള്ള മരണം; സംഭവം പ്രഭാത സവാരിക്കിടെ. പ്രവാസി യുവാവിന്റെ ജീവനെടുത്തത് ഹൃദയാഘാതം
ജിദ്ദ: കിഴക്കൻ സൗദിയിലെ അൽഖോബാറിൽ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടു.തിരുവനന്തപുരം, നെയ്യാറ്റിൻകര, കാരക്കോണം സ്വദേശിയും ജയശങ്കർ - അനന്ദവല്ലി (പരേത) ദമ്പതികളുടെ മകനുമായ ജെ അരുൺ കുമാർ (48) ആണ് മരിച്ചത്.
സുഹൃത്തുക്കളുമൊത്ത് അൽഖോബാർ ബീച്ച് ഭാഗത്ത് പ്രഭാത സവാരി ചെയ്യുകയായിരുന്നു.
ഭാര്യ: ദിവ്യ അരുൺ. മക്കൾ: ദമാം ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ റിഷ്വന്ത്, റിഷ്മിക (ദമ്മാം ഇന്ത്യൻ സ്കൂൾ).