ആറ്റിങ്ങൽ നഗരസഭയിലെ മികച്ച കൗൺസിലർക്കുള്ള പുരസ്കാരം വിതരണം ചെയ്തു.
Keralanewsmedia
ആറ്റിങ്ങൽ നഗരസഭയിലെ മികച്ച കൗൺസിലർക്കുള്ള പുരസ്കാരം വിതരണം ചെയ്തു.
നഗരസഭയുടെ ജനകീയ ഭരണസമിതിയിലെ പ്രഥമ ചെയർമാനും നിയമസഭാ സാമാജികനും ബഹുമുഖ പ്രതിഭയുമായിരുന്ന ആർ പ്രകാശത്തിന്റെ സ്മരണാർത്ഥം പി എം രാമൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച കൗൺസിലർക്കുള്ള പുരസ്കാരം പതിനഞ്ചാം വാർഡ് കൗൺസിലർ എം താഹിർ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിൽ നിന്നും ഏറ്റുവാങ്ങി. നഗരസഭ അങ്കണത്തിൽ നടന്ന പരിപാടിയിൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി അധ്യക്ഷത വഹിച്ചു.
ഒരു ലക്ഷത്തി ഒന്ന് രൂപ ക്യാഷ് അവാർഡും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള ജമീല പ്രകാശം എക്സ് എം എൽ എ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീജ എസ്,എ നജാം രമ്യ സുധീർ അവനവഞ്ചേരി രാജു ഗിരിജ ടീച്ചർ ആർ രാജു തുടങ്ങിയവർ പങ്കെടുത്തു.













