എല്ലാ മേഖലകളിലും വികസന തുടർച്ച ഉറപ്പാക്കി: മന്ത്രി കെ എൻ ബാലഗോപാൽ* 

Keralanewsmedia

എല്ലാ മേഖലകളിലും വികസന തുടർച്ച ഉറപ്പാക്കി: മന്ത്രി കെ എൻ ബാലഗോപാൽ* 

*എല്ലാ മേഖലകളിലും വികസന തുടർച്ച ഉറപ്പാക്കി: മന്ത്രി കെ എൻ ബാലഗോപാൽ* 

ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും വികസന തുടർച്ച ഉറപ്പാക്കിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കമ്പംകോട് വയണാംമൂല ക്ഷേത്രം- കൊച്ചു കുന്നുംപുറം തേവനൂർ ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തേവനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ കൊല്ലവുമായി പുതിയ റോഡ് നേരിട്ട് ബന്ധിപ്പിക്കും. ഗ്രാമീണ റോഡുകളുടെ നിലവാരം ഉയർത്താൻ പ്രത്യേക പദ്ധതിയൊരുക്കി. ജില്ലയിലെ ഇക്കോ ടൂറിസം പദ്ധതികൾക്കായി പണം അനുവദിച്ചു; നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. കൊട്ടാരക്കരയിൽ ആധുനിക ബസ് സ്റ്റാൻഡ് ഉടനെ യാഥാർഥ്യമാകും. ചികിത്സ സഹായവും സൗജന്യ ഹൃദയ ശസ്ത്രക്രിയ്ക്കും ഉൾപ്പെടെ സാമ്പത്തിക സഹായം നൽകി. തൊഴിൽ നൈപുണ്യം- സംരംഭകത്വ പരിശീലനത്തിനും വിവിധ പദ്ധതികളിലൂടെ പിന്തുണ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബെൻസി റജി അധ്യക്ഷയായി. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം കെ പുരുഷോത്തമൻ, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ പി എ അഡ്വ കെ ശ്യാംകുമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.