*റോഡ് ടാർ ചെയ്തപ്പോൾ ഇടവഴി കുളമായി*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*റോഡ് ടാർ ചെയ്തപ്പോൾ ഇടവഴി കുളമായി*

*റോഡ് ടാർ ചെയ്തപ്പോൾ ഇടവഴി കുളമായി*

ആറ്റിങ്ങൻ :

ആറ്റിങ്ങൽ പോസ്റ്റ് ഓഫീസിന് വടക്ക് വശത്തുള്ള ആർഎൻപി ലൈൻ റോഡ് മഴ പെയ്തപ്പോൾ തോടായി മാറി.

കഴിഞ്ഞ ദിവസങ്ങളിൽ മെയിൻ റോഡ് ടാർ ചെയ്തിരുന്നു. റോഡിന് പൊക്കം കൂടിയപ്പോൾ വെള്ളം പുറത്തേക്ക് പോകാതായി.

കഴിഞ്ഞ മഴയിൽ ഇട റോഡിലാകെ വെള്ളം നിറഞ്ഞു.വെള്ളം പുറത്തു പോകാൻ കഴിയാത്ത നിലയിലാണ്.

ധാരാളം വഴിയാത്രക്കാർ നടക്കുന്ന ഇടറോഡ് ആണിത്. വശത്തെ കടത്തിണ്ണയിൽ കൂടിയാണ് യാത്രക്കാർ ഇപ്പോൾ നടക്കുന്നത്. ഇവിടെയുള്ള കെട്ടിടം അപകട ഭീതിയെ തുടർന്ന് നഗരസഭ അടപ്പിച്ചിരിക്കുകയാണ്.ജീവനെ പണയം വച്ചാണ് കാൽനടക്കാർ ഇതുവഴി സഞ്ചരിക്കുന്നത്.

ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.