ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഏഴു വാർഡുകളിൽ മത്സരിക്കുന്നതിന് ഗോപാലകൃഷ്ണന്റെ

ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഏഴു വാർഡുകളിൽ മത്സരിക്കുന്നതിന് ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന CPI ചെമ്മരുതി ലോക്കൽ കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ സഖാക്കളായ പ്രസന്ന (കോവൂർ) സജിൻ ( ശിവപുരം) നാസർ മുത്താന(മാവിൻമൂട്), അരവിന്ദൻ(ചെമ്മരുതി) , അഡ്വ. മനോജ് (പ്രാലേയഗിരി) , ഷോണി ജി.ചിറവിള ( പനയറ) ശശിധരൻ നായർ( ശ്രീനിവാസപുരം) ,എന്നിവരെ സ്ഥാനാര്ഥികളായി തീരുമാനിച്ചു.   

         പാളയം കുന്ന് , മുട്ടപ്പലം, ബ്ലോക്ക് സീറ്റുകളിലെ സ്ഥാനാര്ഥികളെ പിന്നീട് തീരുമാനിക്കും . ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഇടതുസ്വഭാവമുളള സ്വതത്ര സ്ഥാനാർത്ഥികളെ പിന്തുണക്കാനും ലോക്കൽ കമ്മിറ്റി തീരുമാനിച്ചു.