അന്തർസംസ്ഥാന ബസ് ഡ്രൈവർക്ക് മർദനം, അസഭ്യം. 4 പേരെ അറസ്റ്റ് ചെയ്ത് കോട്ടയം വെസ്റ്റ് പൊലീസ്

Keralanewsmedia

അന്തർസംസ്ഥാന ബസ് ഡ്രൈവർക്ക് മർദനം, അസഭ്യം. 4 പേരെ അറസ്റ്റ് ചെയ്ത് കോട്ടയം വെസ്റ്റ് പൊലീസ്

കോട്ടയം: കോട്ടയത്ത്അന്തർസംസ്ഥാന ബസ് ഡ്രൈവറെ മർദിച്ച കേസിൽ നാല് പേർ അറസ്റ്റിലായി. വെള്ളിയാഴ്‌ച വൈകിട്ട് തിരുനക്കര വെച്ചാണ് ബസ് ഡ്രൈവറെ മർദിച്ചത്.കോട്ടയം തോട്ടക്കാട് സ്വദേശികളായ മനു മോഹൻ, അജിത് കെ രവി, കൊല്ലം ചടയമംഗലം സ്വദേശികളായ അനന്തുകൃഷ്ണൻ, ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയായ സഞ്ജു എസ് എന്നീ നാല് പേരാണ് കോട്ടയം വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലായിരിക്കുന്നത്.

വെളളിയാഴ്ച രാത്രിയാണ് പത്തനംതിട്ടയിൽ നിന്നും ബെം ഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവറെ നാലംഗ സംഘം മർദിച്ചത്. അതിക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്‌തു.