*തുർക്കി സൈനിക കാർ​ഗോ വിമാനം തകർന്നുവീണു; 20 മരണം*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*തുർക്കി സൈനിക കാർ​ഗോ വിമാനം തകർന്നുവീണു; 20 മരണം*

*തുർക്കി സൈനിക കാർ​ഗോ വിമാനം തകർന്നുവീണു; 20 മരണം*

 *അങ്കാര* : തുർക്കിയുടെ സൈനിക കാർഗോ വിമാനം തകർന്നുവീണ്‌ 20 പേർ മരിച്ചതായി റിപ്പോർട്ട്. ജോർജിയയ്‌ക്കും അസർബയ്‌ജാനും ഇടയിലുള്ള അതിർത്തി പ്രദേശത്താണ്‌ സി 130 വിമാനം തകർന്നുവീണത്‌. ചൊവ്വാഴ്‌ച അസർബെയ്‌ജാനിൽനിന്ന്‌ തുർക്കിയിലേക്ക്‌ പറന്നയുടനെയാണ്‌ അപകടം. രക്ഷാപ്രവർത്തനം തുടരുകയാണന്ന്‌ അധികൃതർ അറിയിച്ചു.

യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 20 വിമാനത്തിലുണ്ടായിരുന്നത്. ജോർജിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അടിയന്തര സേവനങ്ങൾ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായും ജോർജിയയിലെ സകറോണവിഗാറ്റ്സിയ എയർ ട്രാഫിക് കൺട്രോൾ സർവീസ് അറിയിച്ചു.