സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നാളെ ഒപി ബഹിഷ്കരിച്ച് പൂർണമായി പണിമുടക്കും. അത്യാവശ്യ സേവനങ്ങൾ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളും സ്തംഭിക്കും

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നാളെ ഒപി ബഹിഷ്കരിച്ച് പൂർണമായി പണിമുടക്കും. അത്യാവശ്യ സേവനങ്ങൾ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളും സ്തംഭിക്കും

 സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നാളെ ഒപി ബഹിഷ്കരിച്ച് പൂർണമായി പണിമുടക്കും. അത്യാവശ്യ സേവനങ്ങൾ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളും സ്തംഭിക്കും

 തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നാളെ ഒപി ബഹിഷ്കരിച്ച് പൂർണമായി പണിമുടക്കും. അത്യാവശ്യ സേവനങ്ങൾ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടു നിൽക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു.ഒപി സേവനങ്ങൾ, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ, വിദ്യാർഥികൾക്കുള്ള ക്ലാസുകൾ എന്നിവ ബഹിഷ്കരിക്കുമെന്നും സംഘടന വ്യക്തമാക്കി.

ശമ്പള കുടിശിക അനുവദിക്കുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി വീണാജോർജുമായി തിങ്കളാഴ്ച ചർച്ച നടത്തിയെങ്കിലും ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കാനുള്ള സംഘടനയുടെ തീരുമാനം.

21, 29 തീയതികളിലും ഒപി ബഹിഷ്കരിക്കും. നാളെ രാവിലെ 10ന് എല്ലാ മെഡിക്കൽ കോളജുകളിലും പ്രതിഷേധ യോഗം നടത്തും.