എസി കോച്ചിൽ യാത്ര; ' ചെന്നൈ - മംഗലാപുരം ട്രെയിനിൽ നിന്നും അരക്കോടിയുടെ സ്വർണം കവർന്നു, 'സാസി' സംഘം പിടിയിൽ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
എസി കോച്ചിൽ യാത്ര; ' ചെന്നൈ - മംഗലാപുരം ട്രെയിനിൽ നിന്നും അരക്കോടിയുടെ സ്വർണം കവർന്നു, 'സാസി' സംഘം പിടിയിൽ
കോഴിക്കോട്: ട്രെയിനുകളിൽ കവർച്ച നടത്തുന്ന ഉത്തരേന്ത്യൻ സംഘം പിടിയിൽ. ഹരിയാന സ്വദേശികളായ രാജേഷ്, ദിൽബാഗ്, മനോജ് കുമാർ, ജിതേന്ദ്ര് എന്നീ നാല് പേരാണ് കോഴിക്കോട് റെയിൽവെ പോലീസിന്റെ പിടിയിലായത്.ചെന്നൈ മംഗലാപുരം ട്രെയിനിൽ നിന്നും അരക്കോടിയുടെ സ്വർണം കവർന്ന കേസിലാണ് നടപടി.
എസി കോച്ചുകളിൽ സീറ്റ് റിസർവ് ചെയ്താണ് സംഘം മോഷണം നടത്തിയിരുന്നതെന്ന് റെയിൽവെ പൊലീസ് അറിയിച്ചു. ചെന്നൈ-മംഗലാപുരം ട്രെയിനിൽ വെച്ച് 50 ലക്ഷം രൂപ വില മതിക്കുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികളാണ് ഇവർ.
ട്രെയിനുകളിൽ മോഷണം നടത്തുന്ന സാസി ഗ്യാങ് എന്നറിയപ്പെടുന്നവരാണ് ഈ സംഘമെന്ന് പൊലീസ് അറിയിച്ചു.ഇക്കഴിഞ്ഞ 13ന് രാത്രിയായിരുന്നു കവർച്ച. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളുടെ സ്വർണമാണ് കവർന്നത്. രാജ്യത്ത് വിവിധയിടങ്ങളിൽ ഇവർ ഈ രീതിയിൽ കവർച്ച നടത്തിയിട്ടുണ്ട്.













