മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താക്കുറിപ്പ്

Keralanewsmedia

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താക്കുറിപ്പ്

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താക്കുറിപ്പ്

എസ് ഐ ആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എന്യൂമെറേഷൻ ഫോം വിതരണത്തിൻ്റെ പന്ത്രണ്ടാം ദിവസമായ ശനിയാഴ്ച വൈകിട്ട് 6മണിയോടെ രണ്ടര കോടിയിലധികം വോട്ടർമാരുടെ കൈയ്യിൽ എന്യൂമറേഷൻ ഫോം എത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, ഡോ. രത്തൻ യു കേൽക്കർ. .ഇന്ന് വൈകിട്ട് 6 മണി വരെ ഏകദേശം 2, 51,82,253 പേർക്ക് 

 ( 90.42%)എന്യൂമെറേഷൻ ഫോം വിതരണം ചെയ്തു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും അപ് ലോഡ്ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു .