സിഎം വിത്ത് മീ' (CM with Me) പ്ലാറ്റ്‌ഫോമിലൂടെ ലഭിച്ച അപേക്ഷയിൽ, കണ്ണൻ ദേവൻ കമ്പനി തെന്മല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ തൊഴിലാളികളുടെ മകൾക്ക് ഫീസ് അടയ്ക്കാൻ പണമില്ലാത്ത വിഷമത്തിന് മൂന്ന് ദിവസത്തിനകം പരിഹാരമായി.

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

സിഎം വിത്ത് മീ' (CM with Me) പ്ലാറ്റ്‌ഫോമിലൂടെ ലഭിച്ച അപേക്ഷയിൽ, കണ്ണൻ ദേവൻ കമ്പനി തെന്മല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ തൊഴിലാളികളുടെ മകൾക്ക് ഫീസ് അടയ്ക്കാൻ പണമില്ലാത്ത വിഷമത്തിന് മൂന്ന് ദിവസത്തിനകം പരിഹാരമായി.

ഇടതുപക്ഷ സർക്കാരിൻ്റെ ജനപക്ഷ നയങ്ങളും കാര്യക്ഷമമായ ഭരണനടപടികളും ഇടപെടലുകളും തൊഴിലാളിവർഗ്ഗത്തിൻ്റെ കണ്ണീരൊപ്പുന്നു. 'സിഎം വിത്ത് മീ' (CM with Me) പ്ലാറ്റ്‌ഫോമിലൂടെ ലഭിച്ച അപേക്ഷയിൽ, കണ്ണൻ ദേവൻ കമ്പനി തെന്മല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ തൊഴിലാളികളുടെ മകൾക്ക് ഫീസ് അടയ്ക്കാൻ പണമില്ലാത്ത വിഷമത്തിന് മൂന്ന് ദിവസത്തിനകം പരിഹാരമായി.

ബംഗളൂരു മാനസ നഴ്‌സിങ് കോളേജിലെ ബിഎസ്‌സി വിദ്യാർത്ഥിനിക്ക് ഫീസ് അടയ്ക്കാൻ കുറഞ്ഞ പലിശയിൽ വായ്‌പ നൽകുന്നത് പരിഗണിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് മൂന്നാർ സഹകരണ ബാങ്കിനോട് നേരിട്ട് നിർദ്ദേശിച്ചു. ഇതിൻ്റെ ഫലമായി, വായ്‌പ എടുക്കാതെ തന്നെ മൂന്നാർ സഹകരണ ബാങ്കിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും, പോഷക സ്ഥാപനമായ ടി ആൻഡ് യു ലെഷർ ഹോട്ടലിലെ ജീവനക്കാരും ചേർന്ന് ആവശ്യമായ 90,000 രൂപ സംഭാവനയായി ആർതിയുടെ അക്കൗണ്ടിലേക്ക് കൈമാറി. ഉദ്യോഗസ്ഥ മേധാവിത്വത്തിൻ്റെ കെട്ടുപാടുകളിൽ കുരുങ്ങിക്കിടക്കാതെ, തൊഴിലാളി കുടുംബത്തിന് നേരിട്ട് ആശ്വാസം എത്തിച്ച ഈ നടപടി, സ. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ എപ്പോഴും സാധാരണക്കാർക്കൊപ്പമുണ്ട് എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ്.