ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്യണം :അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം.എസ്.ശ്രീരാജ്കൃഷ്ണൻപോറ്റി

Keralanewsmedia

ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും  ഉടൻ അറസ്റ്റ് ചെയ്യണം :അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം.എസ്.ശ്രീരാജ്കൃഷ്ണൻപോറ്റി

തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചില മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം നീതിക്ക് നിരക്കാത്തതും  പൊതുസമൂഹത്തെ അവഹേളിക്കുന്നത് ആണെന്നും   അഖില തന്ത്രി പ്രചാരക്സഭ ദേശീയ ചെയർമാൻ  ശ്രീരാജ് കൃഷ്ണൻ പോറ്റി.   ശബരിമലയിൽ സ്വർണ്ണം ഇളക്കുന്നതും പൂശുന്നതുമൊക്കെ ദേവസ്വം ബോർഡിന്റെ കാര്യം പൂശിയോ ഇല്ലയോ എന്ന് അന്വേഷിക്കേണ്ട കാര്യം ഇല്ല എന്നാണ്  ഒരു ചാനലിലൂടെ സ്വർണ്ണക്കൊള്ള നടന്ന കാലഘട്ടത്തിലെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ വാദിച്ചത്. അപ്പോൾ പിന്നെ എന്തിനാണ് ഒരു ദേവസ്വം മന്ത്രിയെന്നും കൂടാതെ ആ വാദത്തിന് ഒരു പ്രസക്തിയില്ലെന്നും ഈ സ്വർണ്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഉന്നതരെയും അറസ്റ്റ് ചെയ്യണമെന്നും അതിലൂടെ കോടതിയുടെ നിയമവ്യവസ്ഥയെ ഉയർത്തിക്കാട്ടണമെന്നും അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം.എസ്.ശ്രീരാജ്കൃഷ്ണൻപോറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.