ഡൽഹി വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Keralanewsmedia
ഡൽഹി വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ടേക്ക് ഓഫിന് ഉപയോഗിക്കുന്ന റൺവേയിൽ വിമാനം ലാൻഡ് ചെയ്തു
കാബൂളിൽ നിന്നുള്ള അരിയാന അഫ്ഗാൻ എയർലൈൻസിന്റെ FG 311 വിമാനമാണ് ടേക്ക് ഓഫിനുള്ള റൺവേയിൽ ലാൻഡ് ചെയ്തത്.ആ സമയം റൺവേയിൽ മറ്റ് വിമാനങ്ങൾ ടേക്ക് ഓഫിനായി ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കാൻ കാരണമായി. ഞായറാഴ്ച ഉച്ചയ്ക്ക് 12:07-നാണ് വിമാനം ഡൽഹിയിലെത്തിയത്. പൈലറ്റിന് പറ്റിയ പിഴവാണോ, അതോ ഡൽഹി എയർ ട്രാഫിക് കൺട്രോളറുടെ (ATC) നിർദ്ദേശപ്രകാരമാണോ ഇത് സംഭവിച്ചതെന്ന് കണ്ടെത്താൻ വ്യോമയാന അധികൃതർ അന്വേഷണം ആരംഭിച്ചു













