*കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങും: നേതാക്കളെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങും: നേതാക്കളെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ*
*പാലക്കാട്* : മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരന്റെ പിന്തുണയിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
സുധാകരനും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീനും സണ്ണി ജോസഫുമെല്ലാം തന്റെ നേതാക്കളാണ്. ഈ നേതാക്കന്മാർ പറയുന്ന എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നു. അവർ പറയുന്ന എല്ലാ കാര്യങ്ങളും കേൾക്കാൻ ബാധ്യസ്ഥനാണ് താനെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
‘നേതാക്കൾ പറഞ്ഞ കാര്യം ഞാൻ അനുസരിക്കുന്നുണ്ട്. സസ്‌പെൻഷനിലായ ആൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞത്. ഞാൻ പങ്കെടുക്കുന്നത് പാർട്ടി പരിപാടികളിലല്ല. എനിക്കുവേണ്ടി അധ്വാനിച്ചവർക്ക് വേണ്ടിയാണ് പ്രചാരണം നടത്തുന്നത്. സ്ഥലം എംഎൽഎ എന്ന നിലയിൽ അവർ അത് ആവശ്യപ്പെടുമ്പോൾ നിറവേറ്റേണ്ട ബാധ്യത എനിക്കുണ്ട്’, രാഹുൽ പറഞ്ഞു.













