*കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി; ഷൊർണൂരിലേക്കുള്ള ഒരു പാതയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.*

റിപ്പോർട്ട്‌ :ദൗലത് ഷാ എം

*കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി; ഷൊർണൂരിലേക്കുള്ള ഒരു പാതയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.*

*കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി; ഷൊർണൂരിലേക്കുള്ള ഒരു പാതയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.*

എറണാകുളം കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ് സംഭവം ഉണ്ടായത്. കളമശ്ശേരിയിൽ നിന്ന് സർവീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. ഷൊർണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ ട്രാക്കിൽ വൈദ്യുതി തടസവും നേരിട്ടിട്ടുണ്ട്. ട്രെയിനുകളുടെ ഗതാഗതം ക്രമീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.