ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: ഉച്ചക്കടയിൽ 1.69 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
റിപ്പോർട്ട് :സുനിൽ നെയ്യാറ്റിൻകര
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: ഉച്ചക്കടയിൽ 1.69 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
തിരുവനന്തപുരം: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ 1.69 കിലോഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ രഞ്ജിത്ത് ബർമ്മൻ (26 വയസ്) ആണ് തിരുവനന്തപുരം ഉച്ചക്കടയിൽ വെച്ച് പിടിയിലായത്.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ലഹരിവസ്തുക്കളുടെ വിതരണവും കടത്തും തടയുന്നതിനായി എക്സൈസ് പരിശോധനകൾ ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. അസിസ്റ്റന്റ് ഇൻസ്പെക്ടർ ജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്നൻ, അനീഷ്, ലാൽകൃഷ്ണ, വിനോദ്, അൽത്താഫ്, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുശ്രീ എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.
പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.













