നാവിക സേനാ ദിനാഘോഷം ഒരുക്കങ്ങൾ പൂർത്തിയായി; തിരുവനന്തപുരത്ത് വച്ച് നാവികസേനാ ദിനം ആചരിക്കുന്നത് അഭിമാനകരം ദക്ഷിണ നാവികസേന കമാൻഡ് മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ഡിസംബർ 3-ന് നടക്കുന്ന നാവിക സേനാ ദിനാഘോഷം ഒരുക്കങ്ങൾ പൂർത്തിയായതായി ദക്ഷിണ നാവിക സേന മേധാവി സമീർ സക്സേന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകീട്ട് നാവിക സേനയുടെ ശക്തിപ്രകടനം ഉണ്ടായിരിക്കുമെന്നും ശംഖുമുഖത്തെ പരിപാടിയിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐ എൻ എസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനങ്ങൾ പരിപാടിയുടെ ഭാഗമാവും.അത്യാധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ശക്തി പ്രകടനത്തിൽ പങ്കെടുക്കും













