രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയി ൽ ഇന്ന് വിധിയില്ല. അറസ് റ്റ് തടയാതെ കോടതി, തുട ർവാദം വ്യാഴാഴ്ച. രാഹു ലിനെ പാർട്ടിയിൽ നിന്ന് പു റത്താക്കാൻ സാധ്യത

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയി ൽ ഇന്ന് വിധിയില്ല. അറസ് റ്റ് തടയാതെ കോടതി, തുട ർവാദം വ്യാഴാഴ്ച. രാഹു ലിനെ പാർട്ടിയിൽ നിന്ന് പു റത്താക്കാൻ സാധ്യത

തിരുവനന്തപുരം:ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധിയില്ല. ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച തുടർവാദം നടക്കും.എങ്കിലും, രാഹുലിന്റെ അറസ്റ്റ് തടയുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി തയ്യാറായില്ല. സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലായിരുന്നു ജാമ്യാപേക്ഷയിലെ വാദം നടന്നത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. കോടതി തീരുമാനം വന്ന ശേഷമായിരിക്കും പാർട്ടി നടപടി ഉണ്ടാകുക.

കെ. മുരളീധരൻ, അജയ് തറയിൽ, ജെബി മേത്തർ, ഷാനിമോൾഉസ്മാൻ, ബിന്ദു കൃഷ്ണ, അഡ്വ. ദീപ്‌തി മേരി വർഗീസ് തുടങ്ങിയ നേതാക്കൾ രാഹുലിനെതിരെ കടുത്ത നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.