കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് കയറി യുവാവിന് ദാരുണാന്ത്യം; അപകടം പുലർച്ചെ!റോഡിലേക്ക് തെറിച്ചു വീണത് എതിരെ വന്ന ബസിന്റെ പിന്നിലെ ചക്രങ്ങൾ ശരീരത്തിലൂടെ കയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

റിപ്പോർട്ട്‌ :സുനിൽ നെയാറ്റിൻ കര

​കാട്ടാക്കട: ആമച്ചലിനെ കണ്ണീരിലാഴ്ത്തി കെഎസ്ആർടിസി ബസ് കയറി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഒറ്റശേഖരമംഗലം അമ്പലത്തിൻകാല സ്വദേശി അഭിജിത്ത് (23) ആണ് മരിച്ചത്. ഇന്ന് (ബുധൻ) പുലർച്ചെ 5.45-ഓടെ കാട്ടാക്കട ആമച്ചൽ മുസ്ലിം പള്ളിക്ക് സമീപമായിരുന്നു സംഭവം.

​അമ്മയുടെ കൺമുന്നിൽ ദുരന്തം: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കുന്ന അമ്മയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു അഭിജിത്ത്. ബൈക്ക് നിയന്ത്രണം വിട്ടാണ് യുവാവ് റോഡിലേക്ക് തെറിച്ചു വീണത്. എതിരെ വന്ന കെഎസ്ആർടിസി ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ അഭിജിത്ത് മരിച്ചു.

​സിസിടിവി ദൃശ്യങ്ങൾ പുറത്ത്: അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബൈക്ക് നിയന്ത്രണം വിടാൻ കാരണം, റോഡരികിലൂടെ നടന്നുപോയ സ്ത്രീയുടെ കയ്യിൽ ബൈക്ക് തട്ടിയതാണ് എന്നും റിപ്പോർട്ടുകളുണ്ട്. മൃതദേഹം ഒന്നര മണിക്കൂറോളം റോഡിൽ കിടന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

​പോലീസെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കിയ സംഭവത്തിൽ, ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.