രാഹുൽ മാങ്കൂട്ടത്തിലിനെ 'കൈ' വിട്ട് കോൺഗ്രസ്സ്, പാർട്ടിയിൽ നിന്നും പുറ ത്താക്കി

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

രാഹുൽ മാങ്കൂട്ടത്തിലിനെ 'കൈ' വിട്ട് കോൺഗ്രസ്സ്, പാർട്ടിയിൽ നിന്നും പുറ ത്താക്കി

തിരുവനന്തപുരം: മുൻ കൂർ ജാമ്യഹ ർജി കോടതി തള്ളിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്നും പുറത്താക്കി.നിലവിൽ സസ്പെൻഷനിലുള്ള രാഹു ൽ മാങ്കൂട്ടത്തിലിനെ ഉയർന്ന പരാതിക ളുടെയും രജിസ്റ്റർ ചെയ്‌ത കേസുകളു ടെയും അടിസ്ഥാനത്തിൽ കോൺഗ്ര സിന്റെ പ്രാഥമിക അംഗത്വത്തിൽ നി ന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽ എ അറിയിച്ചു.

അതേസമയം, പീഡനക്കേസിൽ ഒളിവി ൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർ ജി തള്ളി. തിരുവനന്തപുരം ജില്ലാ പ്രിൻ സിപ്പൽ സെഷൻസ് കോടതിയാണ് ഹ ർജി തള്ളിയത്.

അടച്ചിട്ട കോടതിമുറിയിലായിരുന്നു വാ ദം. മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് 25മിനിട്ട് വാദമാണ് നടന്നത്. ബുധനാഴ്ച രാവിലെ രാഹുലിന്റെ ആവശ്യപ്ര കാരം, അടച്ചിട്ട മുറിയിൽ ഒന്നരമണി ക്കൂറോളം വാദം നടന്നു. അതിജീവിത യുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കം പ്രതിഭാഗം ഹാജരാക്കി.കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ അനുമതി ചോദിച്ചത് കോടതി അനുവ ദിച്ചിരുന്നു. രാഹുൽ യുവതിയെ ക്രൂര മായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ ചിത്രീ കരിച്ചു, പുറത്തുപറഞ്ഞാൽ കൊല്ലു മെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗർഭധാരണത്തിന് ആവശ്യപ്പെട്ടു, പിന്നീട് നി ർബന്ധിച്ച് ഗർഭഛിദ്രത്തിന് പ്രേരിപ്പി ച്ചെന്ന് പ്രോസിക്യൂഷൻ വാദം.

അശാസ്ത്രീയ ഗർഭഛിദ്രം മൂലം യുവ തിയുടെ ജീവൻ അപകടത്തിലായെന്ന ചികിത്സിച്ച ഡോക്‌ടറുടെ മൊഴിയും ചി കിത്സാ രേഖകളുമുണ്ടെന്ന് പ്രോസിക്യൂ ഷൻ കോടതിയെ അറിയിച്ചു.

സമാനമായ നിരവധി ആക്ഷേപങ്ങൾ പ്രതിക്കെതിരെ ഉണ്ട്. ജാമ്യം നൽകി യാൽ കേസിനെ സ്വാധീനിക്കാനിടയുണ്ട്. മാതൃകാപരമായി പെരുമാറേണ്ട ജനപ്രതിനിധി ഒളിവിലാണെന്നും പ്രോ സിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. അ ന്വേഷണവുമായി രാഹുൽ സഹകരി ക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതി യിൽ വ്യക്തമാക്കി.

വിശദമായ വാർത്ത പിന്നാലെ