എഫ്.ഡബ്ള്യു.ജെ.കെ അനുശോചിച്ചു

Keralanewsmedia

എഫ്.ഡബ്ള്യു.ജെ.കെ അനുശോചിച്ചു

 എഫ്.ഡബ്ള്യു.ജെ.കെ അനുശോചിച്ചു

 തിരുവനന്തപുരം കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന എസ്. ജയശങ്കറിൻ്റെ നിര്യാണത്തിൽ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് കേരള സംസ്ഥാന കമ്മിറ്റി യോഗം അനുശോചിച്ചു. തിരുവനന്തപുരത്തും കണ്ണൂരും കേരള കൗമുദി ലേഖകനായിരുന്ന അദ്ദേഹം പത്രപ്രവർത്തകരുടെ അവകാശ സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു. അവിവാഹിതനാണ്. തിരുവനന്തപുരത്തെ ആദ്യകാല മേയർമാരിലൊരാളായ സത്യകാമൻ നായരുടെ മകനാണ്. ജഗതി ഉള്ളൂർ സ്മാരകം സെക്രട്ടറിയായിരുന്നു.യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ, ജന.സെക്രട്ടറി പോളി വടക്കൻ തുടങ്ങിയവർ പങ്കെടുത്തു.