കൊല്ലം ചവറയിൽ മുത്തശ്ശിയെചെറുമകൻ കഴുത്തറുത്ത് കൊന്നു. ചെറുമകൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Keralanewsmedia
കൊല്ലം: ചവറയിൽ മുത്തശ്ശിയെചെറുമകൻ കഴുത്തറുത്ത് കൊന്നു. ചെറുമകൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സുലേഖ ബീവിയാണ് മരിച്ചത്.
കൊലയിലേക്ക് നയിച്ച കാരണമെന്തെന്നു വ്യക്തമായിട്ടില്ല.ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്.
ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവർ തിരിച്ചെത്തിയപ്പോൾ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോൾ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയിൽ നിന്നു മൃതദേഹം കണ്ടെത്തിയത്.













