ചേവായൂരിൽ അറുപതു വയസുകാരിയെ ഫ്ലാറ്റിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കോഴിക്കോട്: ചേവായൂരിൽഅറുപതു വയസുകാരിയെ ഫ്ലാറ്റിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം. ബിഎസ് എൻ എൽ ഓഫീസിന് സമീപമുള്ള ഫ്ലാറ്റിൽ താമസിക്കുന്ന സുമാലിനി ആണ് മരിച്ചത്.ഇവർ കുറച്ച് കാലമായി മാനസിക അസ്വാസ്ഥ്യത്തിന് ചികിൽസയിലായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവസമയം കുടുംബാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ചേവായൂരിൽ അറുപതു വയസുകാരിയെ ഫ്ലാറ്റിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി













