തദ്ദേശ തിരഞ്ഞെടുപ്പിൽ നോട്ടയും വിവിപാറ്റും ഇല്ല
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനിൽ നോട്ട രേഖപ്പെടുത്താൻ കഴിയില്ല. അതുപോലെ വിവിപാറ്റ് മെഷീനുമുണ്ടാകില്ല.അതേസമയം തദ്ദേശതെരഞ്ഞെടുപ്പി ന്റെ ഒന്നാം ഘട്ട പോളിംഗിന്റെ എല്ലാ ഒ രുക്കങ്ങളും പൂർത്തിയായതായി തെര ഞ്ഞെടുപ്പ് കമ്മീഷൻ.
തിരുവനന്തപുരം മുതൽ എറണാ കുളം വരെയുള്ള ഏഴു ജില്ലകൾ ചൊവ്വാഴ്ച വിധിയെഴുതും. രാവി ലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
ആറു കഴിഞ്ഞും പോളിംഗ് പൂർത്തിയാ യില്ലെങ്കിൽ വരി നിൽക്കുന്നവർക്കു ടോക്കൺ നൽകി വോട്ട് ചെയ്യുന്നതിന് സൗകര്യമേർപ്പെടുത്തും.അഞ്ചു മാസത്തിനപ്പുറം നടക്കാനിരി ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബലപരീക്ഷണമാ യാണ് മുന്നണികൾ തദ്ദേശതെരഞ്ഞെ ടുപ്പിനെ കാണുന്നത്.













