തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ എറണാകു ളം ജില്ലയിൽ മികച്ച പോളിംഗ് . ദിലീപും കാവ്യാമാധവ നും വോട്ട് രേഖപ്പെടുത്തി
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ എറണാകു ളം ജില്ലയിൽ മികച്ച പോളിം ഗ് . ദിലീപും കാവ്യാമാധവ നും വോട്ട് രേഖപ്പെടുത്തി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് വോ ട്ടെടുപ്പിൽ എറണാകുളം ജില്ലയിൽ മിക ച്ച പോളിംഗ്.ഉച്ചയ്ക്ക് 12.30വരെയുള്ള കണക്കു കൾ പ്രകാരം എറണാകുളത്ത് 42.6 ശതമാനം ആളുകൾ വോട്ട് രേഖ പ്പെടുത്തി.
നടൻ ദിലീപും ഭാര്യ കാവ്യാ മാധവ നും ആലുവ സെന്റ് ഫ്രാൻസിസ് സ്കൂളിലെത്തി വോട്ട് രേഖപ്പെടു ത്തി.നടിയുമായി ബന്ധപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞത് വിവാദ മായിരുന്നു.രാവിലെ അടൂരിൽ വോട്ട് ചെയ്യാനെ ത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങ ളോടു പ്രതികരിച്ചത്. നടിക്കൊപ്പമാണ് ഞങ്ങൾ എല്ലാവരുമെന്നു പറയാമെങ്കി ലും നീതി എല്ലാവർക്കും വേണം.
ദിലീപിനെ വ്യക്തിപരമായ അറിയാം.
അദ്ദേഹത്തിനു കോടതിയിൽ നിന്ന് നീ തി കിട്ടിയെന്നതു തന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അ ടൂർ പ്രകാശ് പറഞ്ഞിരുന്നു.













