*ആറ്റിങ്ങൽ മേഖലയിൽ പോളിംഗ് മന്ദഗതിയിൽ*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*ആറ്റിങ്ങൽ മേഖലയിൽ പോളിംഗ് മന്ദഗതിയിൽ*
ആറ്റിങ്ങൽ: തദ്ദേശ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മേഖലയിൽ പോളിംഗ് മന്ദഗതിയിൽ. നിരവധി സ്ഥലങ്ങളിൽ വോട്ടിംഗ് മെഷീൻ പണിമുടക്കിയത് കാരണം വോട്ടിംഗ് ആരംഭിക്കുന്നതിനും വൈകി. ആറ്റിങ്ങൽ നഗരസഭയിൽ ആറാം വാർഡിലും കരവാരം ഗ്രാമപഞ്ചായത്തിലെ രണ്ട്, ഇരുപത് വാർഡുകളിലും ആണ് രാവിലെ വോട്ടിംഗ് മെഷീൻ തകരാറിലായത്. ജീവനക്കാർ ഇടപെട്ട് തകരാര് പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചു. പൊതുവിൽ പോളിംഗ് സ്റ്റേഷനുകൾക്ക് മുന്നിലെല്ലാം വോട്ടർമാരുടെ തിരക്ക് വളരെ കുറവാണ്.













